തൊടുപുഴ: ഭാര്യക്ക് ഇൻസ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശമയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം പീഡിപ്പിച്ച ഭർത്താവും സുഹൃത്തുക്കളും അറസ്റ്റിൽ. ഇടുക്കി വണ്ണപ്പുറത്താണ് സംഭവം. കാളിയാര്‍ മറ്റത്തില്‍ തച്ചമറ്റത്തില്‍ കൊച്ച് അമ്പിളി എന്നു വിളിക്കുന്ന അനുജിത് മോഹനന്‍ (21), ഇയാളുടെ സഹോദരന്‍ അഭിജിത്ത് മോഹനന്‍ (23), മുതലക്കോടം പഴുക്കാകുളം പഴയരിയില്‍ വീട്ടില്‍ അഷ്‌കര്‍ (23), കോതമംഗലം തങ്കളം വാലയില്‍ വീട്ടില്‍ ജിയോ കുര്യാക്കോസ് (33) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഒന്നാം പ്രതി അനുജിത്തിന്‍റെ ഭാര്യക്കാണ് 23 കാരനായ യുവാവ് ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശം അയച്ചത്. തുടർന്ന് ഈ മാസം 19ന് തൊടുപുഴയിലെ കെ.എസ്.ആർ.ടി.സി ജംക്ഷനിൽ നിന്ന യുവാവിനെ അനുജിത്തടക്കമുള്ള ആറംഗ സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു.
ക്രൂരമായ മർദനത്തിനു ശേഷം ഇവർ യുവാവിനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ യുവതിക്ക് അയച്ച അശ്ലീല സന്ദേശം പൊലീസ് കണ്ടെടുക്കുകയും ചെയ്‌തു. തുടർന്ന് 23കാരനെതിരെ കേസെടുത്ത പൊലീസ് ഇയാളെ വൈദ്യ പരിശോധനക്ക് അയച്ചപ്പോഴാണ് പീഡനം നടന്ന വിവരം ഡോക്‌ടർ കണ്ടെത്തിയത്. തന്നെ തട്ടിക്കൊണ്ടു പോയ സംഘം മർദിച്ച് അവശനാക്കി ലൈംഗികാതിക്രമത്തിനു ശ്രമിച്ചതായി യുവാവ് പറഞ്ഞു. തുടര്‍ന്ന് ഡോക്ടറിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മര്‍ദനമേറ്റ യുവാവ് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
എസ്.ഐയെ വെട്ടിക്കൊന്നവരിൽ 10 വയസുകാരനും
ചെന്നൈ: ആട് മോഷണം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത വരും. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് പട്രോളിങ്ങിനിടെ പൊലീസിനെ അക്രമികൾ കൊലപ്പെടുത്തിയത്. കൊല നടത്തിയവരിൽ പത്തും പതിനേഴും വയസുള്ള രണ്ട് കുട്ടികളുമുണ്ട്. മറ്റൊരാളുടെ പ്രായം പത്തൊന്‍പതാണ്. ആട് മോഷണം തടയുന്നതിനിടെ ഇന്നലെയാണ് നവൽപേട്ട് സ്റ്റേഷൻ എസ് ഐ ഭൂമിനാഥൻ കൊല്ലപ്പെട്ടത്.
പുതുക്കോട്ട -തിരുച്ചിറപ്പള്ളി റോഡിലെ പല്ലത്തുപട്ടി കലമാവൂർ റെയിൽവെ ഗേറ്റിന് സമീപത്തായിരുന്നു അക്രമണം. മൂന്ന് ബൈക്കുകളിൽ ആടുകളുമായി എത്തിയ അഞ്ചംഗ സംഘത്തോട് വാഹനം നിർത്താൻ എസ്ഐ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവർ വാഹനം വേഗത്തിൽ ഓടിച്ചു പോയി. മൂന്ന് കിലോമീറ്ററോളം ഇവരെ പിന്തുടർന്ന് സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. അൽപ്പസമയത്തിന് ശേഷം ബാക്കിയുള്ളവർ തിരികെ വന്ന് ഭൂമിനാഥനെ ആക്രമിക്കുകയായിരുന്നു.
പല്ലത്തുപട്ടി കലമാവൂർ റെയിൽവെ ഗേറ്റിന് സമീപത്തായിരുന്നു ആക്രമണം. മണിക്കൂറുകൾക്ക് ശേഷം അതുവഴി വന്ന നാട്ടുകാരാണ് ഭൂമിനാഥനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് പിന്നാലെ ഇന്നലെ മുതല്‍ എട്ട് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. മൊബൈല്‍ സിംഗ്നലുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
Post A Comment: