ലണ്ടൻ: കസേര തനിയെ ആടുക, ഫാൻ താനെ കറങ്ങുക, കട്ടിൽ തനിയെ പൊങ്ങുക തുടങ്ങിയ സീനുകൾ പ്രേത സിനിമകളിലെ പതിവ് കാഴ്ച്ചകളാണ്. ഇവയിൽ പ്രധാനമാണ് മേശപ്പുറത്ത് വച്ചിരിക്കുന്ന ഗ്ലാസ് തനിയെ നിരങ്ങി നീങ്ങുകയെന്നത്. പ്രേത സാനിധ്യം അറിയിക്കാൻ സിനിമയിൽ കാണിക്കുന്ന ഈ സംഭവം യഥാർഥത്തിൽ ഉണ്ടായാലോ. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് പ്രചരിക്കുന്നത്.
യുകെയിലെ സണ്ടർലാൻഡിലെ ഒരു ബാറിൽ നിന്നുള്ള ദൃശ്യമാണ് ബാർ ഉടമ കൂടിയായ ഡാർല കേറ്റ് ആൻഡേഴ്‌സൺ ഫെയ്‌ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ബ്ലൂ ഹൈസ് പബ് എന്ന പേരിലുള്ള ബാറിലാണ് മേശയിലിരുന്ന ബിയർ ഗ്ലാസ് താനെ നിരങ്ങി നീങ്ങി മറിഞ്ഞത്. ബാറിനുള്ളിൽ നാല് പേരെ കാണാം. ഒരു ഗ്ലാസ് ബിയർ കസ്റ്റമ്മറുടെ അടുത്ത് വച്ചിട്ടുണ്ട്. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം, അയാളില്‍ നിന്ന് കുറച്ച് അകലത്തില്‍ വെച്ചിരിക്കുന്ന ഗ്ലാസ് പെട്ടെന്ന് താഴേക്ക് മറിഞ്ഞു.
എന്നാല്‍ വീഡിയോ ശ്രദ്ധിച്ചു നോക്കിയാല്‍, അബദ്ധത്തില്‍ ഗ്ലാസ് മറിച്ചിടാന്‍ ആരും അടുത്തില്ലെന്ന് മനസ്സിലാകും. ഗ്ലാസ് വീണയുടനെ അയാളും ബാറിലെ മറ്റുള്ളവരും അമ്പരന്ന് നില്‍ക്കുന്നുമുണ്ട്. എന്തെന്നാല്‍ എല്ലാവരും കണ്ടുനില്‍ക്കെയാണ് സംഭവം ഉണ്ടായത്. പിന്നീട് അയാള്‍ തന്നെ ഗ്ലാസ് എടുത്ത് നേരെ വെയ്ക്കുന്നുണ്ട്.വീഡിയോയ്ക്ക് വിവിധ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കാരണം കാണുന്നവര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത രീതിയിലാണ് ഗ്ലാസ് മറിഞ്ഞുവീണത്.
പലരും വീഡിയോ കണ്ട് ആശ്ചര്യപ്പെട്ടു. എന്തുകൊണ്ടാണ് ഗ്ലാസ് പെട്ടെന്ന് വീണത് എന്നതിന് ഒരു വിശദീകരണവുമില്ലെന്ന് കാഴ്ചക്കാര്‍ പറയുന്നു.ദി മിററിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ബാറില്‍ പ്രേതബാധയുണ്ടെന്നാണ് പ്രചരണം. കാരണം ഈ ബാറിനുള്ളില്‍ വച്ച് നിരവധി ആളുകള്‍ക്ക് അസാധാരണമായ ഇത്തരം ചില പ്രവര്‍ത്തനങ്ങള്‍ മുമ്പും അനുഭവപ്പെട്ടിട്ടുണ്ടത്രേ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF
വിദ്യാർഥിനിയുടെ മരണം; ഭർത്താവും വീട്ടുകാരും അറസ്റ്റിൽ
ആലുവ: എൽ.എൽ.ബി വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവും വീട്ടുകാരും പൊലീസ് കസ്റ്റഡിയിൽ. മരിച്ച സോഫിയയുടെ ഭർത്താവ് സുഹൈൽ, സുഹൈലിന്‍റെ അഛൻ, അമ്മ എന്നിവരെയാണ് ആത്മഹത്യാ പ്രേരണാകുറ്റത്തിനു കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഭര്‍ത്താവ് സുഹൈലിനും പൊലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മോഫിയയുടെ അഛൻ ഉന്നയിക്കുന്നത്. മോഫിയ പര്‍വീണിന് ഭര്‍ത്താവ് സുഹൈലിന്‍റെ വീട്ടില്‍ അനുഭവിക്കേണ്ടിവന്നത് ക്രൂര പീഢനമാണെന്ന് അഛൻ ദില്‍ഷാദ് കെ സലീം പറയുന്നു. ശരീരം മുഴുവന്‍ പച്ചകുത്താനാവശ്യപ്പെട്ട് സുഹൈൽ മോഫിയയെ മര്‍ദ്ദിച്ചു. സുഹൈല്‍ ലൈഗിക വൈകൃതങ്ങള്‍ക്കടിമയായിരുന്നു. ഇത് മോഫിയയെ മാനസികമായി തകര്‍ത്തിയെന്നും സലീം പറഞ്ഞു. കുട്ടി സഖാവും സിഐയും ചേർന്ന് കേസ് ഒതുക്കി തീർക്കാന് ശ്രമിച്ചെന്നും മോഫിയയുടെ അഛൻ പറയുന്നു.
ആലുവ സിഐ അവഹേളിച്ചെന്ന കുടുംബത്തിന്‍റെ ആരോപണത്തെ തുട൪ന്ന് ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ വനിത കമ്മീഷനും, റൂറൽ എസ്പിയും ആവശ്യപ്പെട്ടിരുന്നു. ഗാർഹികപീഡനത്തെത്തുടർന്നാണ് എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മോഫിയാ പർവീൻ എന്ന എൽഎൽബി വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽ സ്ഥലം സിഐ സുധീറിനും ഭർതൃകുടുംബത്തിനും ഭർത്താവിനുമെതിരെ മോഫിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.
Post A Comment: