തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ പുരുഷ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കവെ പൊലീസ് പിടിച്ചുകൊണ്ടുപോയ പെൺകുട്ടി ജീവനൊടുക്കി. വിഴിഞ്ഞം പയറ്റുവിള സ്വദേശിനി അഖിലയാണ് ബന്ധുവീട്ടിൽ ആത്മഹത്യ ചെയ്‌തത്.
ഇന്നലെ വൈകീട്ട് ഓട്ടോ ഡ്രൈവറായ സുഹൃത്ത് പ്രശാന്തിനൊപ്പം വാഹനത്തിലിരുന്ന് സംസാരിക്കുന്നതിനിടെ പൊലീസ് എത്തുകയായിരുന്നു. നിരവധി കേസിൽ പ്രതിയായ പ്രശാന്തിനൊപ്പം അഖിലയെയും പൊലീസ് വിഴിഞ്ഞം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ബന്ധുക്കളെ വിളിച്ച് വരുത്തി അഖിലയെ വിട്ടയച്ചിരുന്നു.
ഇതിനിടെ ഇന്ന് രാവിലെയാണ് ബന്ധുവീട്ടിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. നിരവധി കേസുകളിൽ പ്രതിയായ പ്രശാന്തിനെ മദ്യപിച്ച നിലയിൽ അഖിലക്കൊപ്പം കണ്ടെത്തിയത് കൊണ്ടാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നാണ് വിഴിഞ്ഞം പൊലീസിന്‍റെ വിശദീകരണം ബന്ധുക്കൾക്കൊപ്പം നിയമാനുസൃതമായാണ് അഖിലയെ വിട്ടയച്ചതെന്നും പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
ഇന്നും ശക്തമായ മഴ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കൻ അറബികടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്തിൽ കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് കേരളത്തിൽ തീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
അടുത്ത ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിച്ച് കൂടുതൽ ശക്തിയാർജ്ജിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. ഞായറാഴ്ച വരെ ഇടി മിന്നലോടു കൂടിയ മഴ തുടരും. നാളെയും ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇന്ന് ജലനിരപ്പിൽ നേരിയ കുറവുണ്ടായി. ഇന്നലെ എട്ടോളം ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കിയിരുന്നു. ഇന്ന് രാവിലെ ആറിന് 138.70 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. എട്ട് ഷട്ടറുകൾ നിലവിൽ തുറന്നിട്ടുണ്ട്. പെരിയാറ്റിൽ ജലനിരപ്പ് മൂന്നടിയോളം ഉയർന്നിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും നേരിയ കുറവുണ്ടായിട്ടുണ്ട്.
Post A Comment: