പാലക്കാട്: പിഞ്ചു കുട്ടികളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച അമ്മ അറസ്റ്റിൽ. ഷൊർണൂരിലാണ് സംഭവം. ദിവ്യയെന്ന യുവതിയാണ് അറസ്റ്റിലായത്. ഇവർ സ്വകാര്യ മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു.
കുട്ടികളുടെ മൃതദേഹം സംസ്‌കരിച്ചു. ഷൊർണൂർ നെടുങ്ങോട്ടൂർ പരിയംതടത്തിൽ വിനോദിന്‍റെ മക്കളായ അഭിനവ് (ഒന്ന്), അനിരുദ്ധ് (നാല്) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ ശേഷം ദിവ്യ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഞായറാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം.
കുട്ടികളെ കൊലപ്പെടുത്തിയതറിഞ്ഞ് വിനോദിന്‍റെ അമ്മൂമ്മ അമ്മിണിയും ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. വിനോദും അമ്മിണിയും വീട്ടിലുണ്ടായിരുന്നപ്പോഴാണ് കൊലപാതകം നടന്നത്. വിനോദ് വീടിന്‍റെ പുറത്തുള്ള സോഫയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. അമ്മിണി അടുത്തുള്ള മുറിയിലായിരുന്നു.
കുഞ്ഞുങ്ങളെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം. കുട്ടികൾക്ക് വിഷം നൽകിയിരുന്നുവെന്നും ദിവ്യ മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ പൊലീസ് സ്ഥിരീകരണം ലഭിച്ചിട്ടില്ല. കുട്ടികളുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
കാണാതായ വയോധികൻ കിണറ്റിൽ
വണ്ടൂർ: കാണാതായ വയോധികനെ അയൽവീട്ടിലെ കിണറ്റിൽ വീണു കിടന്ന നിലയിൽ കണ്ടെത്തി. പോരൂര്‍ ഇരഞ്ഞിക്കുന്ന് സ്വദേശി തോരപ്പ ഉമ്മര്‍ (70) ആണ് ചെറിയ പരുക്കുകളോടെ രക്ഷപെട്ടത്. തുടർന്ന് തിരുവാലിയിൽ നിന്ന് അഗ്നിശമനസേനയെത്തി ഇയാളെ പുറത്തെടുത്തു. കഴിഞ്ഞ ദിവസം വീട്ടിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയിരുന്നു.
ഇയാള്‍ സാധാരണ കടയിലേക്കോ മറ്റും പോയാല്‍ വൈകി വീട്ടിലെത്തുക പതിവാണ്. കഴിഞ്ഞ ദിവസം വൈകിയപ്പോഴും വീട്ടുകാര്‍ എത്തുമെന്ന് കരുതിയിരുന്നു. എന്നാല്‍ പതിവിന് വിപരീതമായി എത്താതിരുന്നതോടെ മകന്‍ പുലര്‍ച്ചെ ആറ് മണിയോടെ വാര്‍ഡ് അംഗം സഫ റംശിയെ വിവരമറിയിച്ചു. തുടര്‍ന്ന് വാര്‍ഡംഗത്തിന്‍റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു.
രാവിലെ ഒന്‍പതോടെ സമീപവാസി തന്‍റെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്ന് ശബ്ദം കേട്ടതോടെ ചെന്ന് നോക്കിയപ്പോഴാണ് ഉമ്മറിനെ കണ്ടത്. കിണറിന് മുപ്പതടിയോളം താഴ്ച്ചയുണ്ട്. വിവരമറിയിച്ചതിനേ തുടര്‍ന്ന് അഗ്നിരക്ഷാ സേന എത്തി ഇദ്ദേഹത്തെ പുറത്തെടുക്കുകയായിരുന്നു. വലത് കാലിന് ചെറിയ പരിക്കുകളാടെ ഇയാളെ വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉമ്മര്‍ മൊബൈലും, ടോര്‍ച്ചുമൊക്കെ ഉപയോഗിക്കാത്തയാളാണെന്ന് നാട്ടുകാര്‍ പറയുന്നു. വഴിതെറ്റി വീണതാകാമെന്നാണ് നിഗമനം.
Post A Comment: