ലാഹോർ: പീഡനക്കേസിൽ പെടുന്നവരുടെ ലൈംഗിക ശേഷി ഇല്ലാതാക്കുന്ന നിയമം കൊണ്ടുവരാനൊരുങ്ങി പാക്കിസ്താൻ. ബിൽ പാകിസ്താൻ പാർലമെന്‍റ് അംഗീകരിച്ചിട്ടുണ്ട്. ഒന്നിലധികം തവണ പീഡനക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ ലൈംഗിക ശേഷി ഇല്ലാതാക്കാനാണ് ബില്ലിൽ നിർദേശിക്കുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പീഡനക്കേസുകള്‍ കൂടിവരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്. രാസപ്രയോഗത്തിലൂടെയാണ് പ്രതികളുടെ ലൈംഗികശേഷി എന്നെന്നേക്കുമായി ഇല്ലാതാക്കുന്നത്. ദക്ഷിണകൊറിയ, പോളണ്ട്, ചെക് റിപ്പബ്ലിക്, അമേരിക്ക എന്നീ രാജ്യങ്ങളില്‍ ഈ ശിക്ഷ നിലവിലുണ്ട്.
ബുധനാഴ്ച നടന്ന പാക് പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തില്‍ അംഗീകരിച്ച ക്രിമിനല്‍ നിയമഭേദഗതി ബില്ലിലാണ് പീഡനക്കേസ് പ്രതികള്‍ക്കെതിരേ കര്‍ശന നടപടി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതേസമയം, ഇത് ഇസ്ലാമിനും ശരിഅത്തിനും എതിരാണെന്ന് ജമാഅത്ത് ഇ ഇസ്ലാമി സെനറ്റര്‍ മുഷ്താഖ് അഹമ്മദ് പറഞ്ഞു. പീഡനക്കേസിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
അടിച്ചു പൂസായപ്പോൾ സ്വന്തം വീടിന് തീയിട്ട് യുവതി
മദ്യലഹരിയിൽ കാണിക്കുന്നത് പലതും വലിയ അബദ്ധങ്ങളാകാറുണ്ട്. ഇത്തരത്തിൽ ഒരു സ്ത്രീക്ക് സംഭവിച്ച വലിയ അബദ്ധത്തിന്‍റെ വാർത്തയാണ് ഇംഗ്ലണ്ടിൽ നിന്നും പുറത്ത് വരുന്നത്. റെക്കെന്‍റണിലാണ് സംഭവം. കെറി മക്രൂഡന്‍ എന്ന യുവതിയാണ് വാർത്തയിലെ താരം. മദ്യലഹരിയിൽ ഇവർ സ്വന്തം വീടിനു തീയിടുകയായിരുന്നു. കഴിഞ്ഞ മെയ് 30നായിരുന്നു വീടിന് തീയിട്ടത്. പിന്നാലെ കേസും എത്തി. ഇപ്പോള്‍ നവംബര്‍ 15ന് ന്യൂകാസില്‍ ക്രൗണ്‍ കോടതി അവള്‍ കുറ്റക്കാരിയാണെന്ന് കണ്ട് മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്.
കുടിച്ച് ലക്കുകെട്ട് വീട്ടിലെത്തിയ മക്ക്രൂഡന്‍ മെയ് മുപ്പതിന് ഉച്ചയ്ക്ക് താന്‍ കിടന്ന കിടക്കയ്ക്ക് തീയിട്ടു. തീ ആളിപ്പടരുന്നത് കണ്ട് സമീപവാസികള്‍ ഓടിയെത്തി. അവര്‍ അവളെ വീടിന് വെളിയില്‍ കൊണ്ടുവന്നു. പിന്നാലെ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി മിനിറ്റുകള്‍ക്കകം തീ അണച്ചു. നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള അവള്‍ ജീവന്‍ അപായപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വീടിന് തീവച്ചുവെന്നും, വസ്തുവകകള്‍ നശിപ്പിച്ചുവെന്നും കോടതി കണ്ടെത്തി.
Post A Comment: