ലക്‌നൗ: ഇടപാടുകാരെ വാട്‌സാപ്പിലൂടെ കണ്ടെത്തി സെക്‌സ് റാക്കറ്റ് നടത്തി വന്ന സംഘം അറസ്റ്റിൽ. നോയിഡയിലാണ് വമ്പൻ സംഘം പിടിയിലായത്. ബുദ്ധ നഗർ പൊലീസിന്‍റെ ആന്‍റി ഹ്യൂമൻ ട്രാഫിക്കിങ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. കുരാര ഹമിര്‍പൂര്‍ സ്വദേശി അനുരാഗ്, ദാനവേന്ദ്ര, മധ്യപ്രദേശ് ഉമ്രി ഭിന്ദ് സ്വദേശി ശൈലേന്ദ്ര യാദവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും 3500 രൂപയും കണ്ടെടുത്തു.
നോയിഡയിലെ ഗസ്റ്റ് ഹൗസില്‍ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നതായി നോയിഡ പൊലീസിന്‍റെ ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂണിറ്റ് ടീം ലീഡര്‍ ദേവേന്ദ്ര യാദവ് പറഞ്ഞു. തുടര്‍ന്നാണ് സെക്ടര്‍-49 പൊലീസ് സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന ക്രൗണ്‍ സ്റ്റേ ഗസ്റ്റ് ഹൗസ് റെയ്ഡ് ചെയ്തത്.
സംഭവസ്ഥലത്ത് നിന്ന് മൂന്ന് പെണ്‍കുട്ടികളെയും കസ്റ്റഡിയിലെടുത്തു. നോയിഡയിലെ സെക്ടര്‍ 51ല്‍ താമസിക്കുന്ന അര്‍ജുന്‍ എന്ന നാലാം പ്രതിക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്. വാട്സാപ്പ് വഴിയാണ് സംഘം ആളുകളുമായി സംസാരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു . ഇത്തരത്തില്‍ സാമ്പത്തിക ഇടപാടുകളും ഇവര്‍ നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
അടിച്ചു പൂസായപ്പോൾ സ്വന്തം വീടിന് തീയിട്ട് യുവതി
മദ്യലഹരിയിൽ കാണിക്കുന്നത് പലതും വലിയ അബദ്ധങ്ങളാകാറുണ്ട്. ഇത്തരത്തിൽ ഒരു സ്ത്രീക്ക് സംഭവിച്ച വലിയ അബദ്ധത്തിന്‍റെ വാർത്തയാണ് ഇംഗ്ലണ്ടിൽ നിന്നും പുറത്ത് വരുന്നത്. റെക്കെന്‍റണിലാണ് സംഭവം. കെറി മക്രൂഡന്‍ എന്ന യുവതിയാണ് വാർത്തയിലെ താരം. മദ്യലഹരിയിൽ ഇവർ സ്വന്തം വീടിനു തീയിടുകയായിരുന്നു. കഴിഞ്ഞ മെയ് 30നായിരുന്നു വീടിന് തീയിട്ടത്. പിന്നാലെ കേസും എത്തി. ഇപ്പോള്‍ നവംബര്‍ 15ന് ന്യൂകാസില്‍ ക്രൗണ്‍ കോടതി അവള്‍ കുറ്റക്കാരിയാണെന്ന് കണ്ട് മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്.
കുടിച്ച് ലക്കുകെട്ട് വീട്ടിലെത്തിയ മക്ക്രൂഡന്‍ മെയ് മുപ്പതിന് ഉച്ചയ്ക്ക് താന്‍ കിടന്ന കിടക്കയ്ക്ക് തീയിട്ടു. തീ ആളിപ്പടരുന്നത് കണ്ട് സമീപവാസികള്‍ ഓടിയെത്തി. അവര്‍ അവളെ വീടിന് വെളിയില്‍ കൊണ്ടുവന്നു. പിന്നാലെ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി മിനിറ്റുകള്‍ക്കകം തീ അണച്ചു. നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള അവള്‍ ജീവന്‍ അപായപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വീടിന് തീവച്ചുവെന്നും, വസ്തുവകകള്‍ നശിപ്പിച്ചുവെന്നും കോടതി കണ്ടെത്തി.
Post A Comment: