കോട്ടയം: പ്രണയത്തെ ചൊല്ലി പ്ലസ് ടു വിദ്യാർഥിനികൾ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. കടുത്തുരുത്തിയിൽ ഇന്നലെയായിരുന്നു സംഭവം. മങ്ങാട് സ്വദേശിനിയും ഞീഴൂര്‍ തിരുവാമ്പാടി സ്വദേശിനിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. ഇരുവരും പ്ലസ് ടു വിദ്യാർഥിനികളാണ്. പ്രണയത്തെ ചൊല്ലിയാണ് ഇവർ തമ്മിൽ തർക്കമുണ്ടായതെന്ന് പൊലീസ് പറയുന്നു.
വിദ്യാര്‍ത്ഥിനികള്‍ തമ്മിലുള്ള അടി തീർക്കാൻ കുട്ടികളിലൊരാള്‍ ആണ്‍സുഹൃത്തിനെയും അയാളുടെ സുഹൃത്തുക്കളെയും വിളിച്ചുവരുത്തിയതോടെയാണ് തര്‍ക്കം അക്രമത്തിലേക്ക് നീണ്ടത്. സഹപാഠിയുടെ വീട് ആണ്‍സുഹൃത്തിനെ ഉപയോഗിച്ച് ആക്രമിക്കാനുള്ള ശ്രമമാണ് അക്രമത്തില്‍ കലാശിച്ചത്. തിരുവാമ്പാടി സ്വദേശിനി കുറിച്ചി സ്വദേശികളായ ആണ്‍ സുഹൃത്തുക്കളെയാണ് വിളിച്ചു വരുത്തിയത്.
ഇവരെ കൂട്ടി തർക്കമുണ്ടാക്കിയ പെൺകുട്ടിയുടെ വീട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാനായി എത്തിയ അയൽവാസിയായ 55കാരനാണ് കുത്തേറ്റത്. മങ്ങാട് സ്വദേശി പരിഷിത്ത് ഭവനില്‍ അശോകനാണ് കുത്തേറ്റത്. അശോകന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണുള്ളത്. വീട് ആക്രമിച്ച സംഘത്തിലെ രണ്ടുപേരെയും പെണ്‍കുട്ടിയേയും പിടികൂടിയതായി പൊലീസ് വ്യക്തമാക്കി. ഇവരില്‍ ഒരാള്‍ക്കും പരുക്കുണ്ട്. ഇവര്‍ വന്ന വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
Post A Comment: