തിരുവനന്തപുരം: അമ്പലമുക്കിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തമിഴ്നാട്ടിൽ നിന്നും പിടിയിൽ. തമിഴ്‌നാട് സ്വദേശിയായ രാജേഷാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്. മോഷണത്തിനായിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞത്. ഇയാൾ പേരൂർക്കടയിലെ ഒരു ചായക്കട തൊഴിലാളിയാണെന്നും പൊലീസ് പറഞ്ഞു.
പ്രതിക്ക് കൊലപാതകത്തിനിടെ പരുക്കേറ്റിരുന്നു. പേരൂർക്കട ആശുപത്രിയിലെ ചികിത്സക്ക് ശേഷമാണ് ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതെന്നാണ് വിവരം. ഇയാൾ മോഷ്‌ടിച്ച മാല കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. അമ്പലമുക്കിൽ നിന്നും ഓട്ടോയിൽ കയറി മുട്ടട ഇറങ്ങിയ പ്രതി മറ്റൊരു സ്കൂട്ടറിൽ കയറി ഉള്ളൂരിലിറങ്ങി. ഇവിടെ നിന്നും ഒരു ഓട്ടോയിൽ കയറി പേരൂർക്കട ഇറങ്ങിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. പൊലീസ് പുറത്തുവിട്ട സിസി ടിവി ദൃശ്യങ്ങളും രേഖാചിത്രവും കണ്ട ഓട്ടോ ഡ്രൈവരാണ് പൊലീസിന് വിവരം കൈമാറിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് അമ്പലമുക്കില്‍ ചെടി വിൽപ്പന നടത്തുന്ന കടയിലെ ജീവനക്കാരി വിനീത കൊല്ലപ്പെട്ടത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
പാക് ബോട്ടിൽ വന്നവർ എവിടെ ?
ന്യൂഡെൽഹി: ഗുജറാത്ത് തീരത്ത് കണ്ടെത്തിയ 11 പാക് ബോട്ടുകളിൽ എത്തിയവരെ കണ്ടെത്താനായില്ല. ഇവർക്കായി സൈന്യം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ബി.എസ്.എഫ്, വ്യോമസേന എന്നിവർക്കൊപ്പം തീരദേശ പൊലീസും സംയുക്തമായിട്ടാണ് തിരച്ചിൽ നടത്തുന്നത്. ബുധനാഴ്ച്ച അർധരാത്രിയിലാണ് 11 പാക് ബോട്ടുകൾ ഗുജറാത്ത് തീരത്ത് കണ്ടെത്തിയത്. ബുജ് തീരത്തെ കടലിടുക്കിലാണ് ബോട്ടുകൾ കണ്ടെത്തിയത്.
ബിഎസ്എഫിന്‍റെ പതിവ് നിരീക്ഷണത്തിലാണ് ബോട്ടുകൾ കണ്ടെത്തിയത്. ബോട്ടിലുള്ളവർ കരയിലേക്ക് കടന്നോ തീരമേഖലയിൽ ഒളിച്ചിരിക്കുകയാണോ എന്നാണ് സംശയം. കണ്ടൽ കാടുകൾ നിറഞ്ഞ ചതുപ്പ് മേഖലയായതിനാൽ തെരച്ചിൽ ദുഷ്കരമാണ്. വ്യോമസേനയുടെ മൂന്ന് സംഘങ്ങളെ ഹെലികോപ്റ്ററിലെത്തിച്ച് ഇന്നലെ മൂന്നിടങ്ങളിലായി എയർ ഡ്രോപ് ചെയ്തിരുന്നു.
Post A Comment: