ഇടുക്കി: രോഗിയെ അടിയന്തിരമായി ആശുപത്രിയിലെത്തിക്കാൻ ഓട്ടോറിക്ഷാ ഡ്രൈവർ ഒന്നര കിലോമീറ്റർ ദൂരത്തിന് വാങ്ങിയത് 400 രൂപ. ഇടുക്കി നെടുങ്കണ്ടത്താണ് ഓട്ടോറിക്ഷാ ഡ്രൈവർ കണ്ണിൽ ചോരയില്ലാതെ കൂലി പറഞ്ഞത്.
സംഭവത്തിൽ നെടുങ്കണ്ടം പൊലീസിനും ഉടുമ്പൻചോല ആർടിഒയ്ക്കും യാത്രികനായ നെടുങ്കണ്ടം ചെറുവള്ളിൽ സി.ജെ. തോമസ് പരാതി നൽകി. നെടുങ്കണ്ടത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ ഇയാൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ് ഓട്ടോറിക്ഷയിൽ ഒന്നര കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് പോയത്.
കഴിഞ്ഞ ഡിസംബർ 13ന് വൈകിട്ട് 4.45-ഓടെയായിരുന്നു സംഭവം. തുടർന്ന് സഹപ്രവർത്തകന്‍റെ സഹായത്തോടെ തോമസ് കല്ലാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ധനകാര്യ സ്ഥാപനത്തിന് തൊട്ടടുത്തുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിൽ നിന്നാണ് സവാരി പോയത്. ആശുപത്രിയിൽ എത്തിച്ച ശേഷം തോമസിന്‍റെ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകനോട് ഓട്ടോറിക്ഷ ഡ്രൈവർ 250 രൂപ കൂലി ആവശ്യപെടുകയും 200 രൂപ കൈപ്പറ്റുകയും ചെയ്‌തു.
ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി എത്തിയത് ശേഷം കഴിഞ്ഞയാഴ്ച ഇതേ ഓട്ടോറിക്ഷ ഡ്രൈവർ തോമസിനോട് 500 രൂപ വായ്പ ചോദിച്ചു. രണ്ട് മണിക്കൂറിനകം തിരികെ നൽകാമെന്ന് പറഞ്ഞാണ് പണം ചോദിച്ചത്. തോമസ് കൈയിലുണ്ടായിരുന്ന 200 രൂപ നൽകുകയും ചെയ്തു. എന്നാൽ ഓട്ടോറിക്ഷ ഡ്രൈവർ ഈ പണം തിരികെ നൽകിയില്ല.
വ്യാഴാഴ്ച രാവിലെ നെടുങ്കണ്ടം ടൗണിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ കണ്ട തോമസ് പണം തിരികെ ചോദിച്ചു. എന്നാൽ ആശുപത്രിയിൽ കൊണ്ടുപോയ ഇനത്തിൽ 200 രൂപയാണ് ലഭിച്ചതെന്നും, കഴിഞ്ഞദിവസം വാങ്ങിയ തുക ബാക്കി കൂലിയായി കണക്കാക്കിയാൽ മതിയെന്നുമാണ് ഓട്ടോറിക്ഷ ഡ്രൈവർ പറഞ്ഞതെന്ന് തോമസ് പറഞ്ഞു. പണം തിരികെ നൽകിയേ മതിയാകൂ എന്ന് പറഞ്ഞതോടെ ഓട്ടോറിക്ഷ ഡ്രൈവർ അസഭ്യം പറഞ്ഞതായും തോമസ് പറഞ്ഞു.
സംഭവത്തിൽ ഓട്ടോറിക്ഷയുടെ പേര്, നമ്പർ എന്നവയടക്കമാണ് തോമസ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി നെടുങ്കണ്ടം പോലീസ് അറിയിച്ചു. പരാതി പരിശോധിക്കുന്നതിനായി അസി.മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടർക്ക് കൈമാറിയിട്ടുണ്ടെന്ന് ഉടുമ്പൻചോല ആർ.ടി.ഒ.യും അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
പാക് ബോട്ടിൽ വന്നവർ എവിടെ ?
ന്യൂഡെൽഹി: ഗുജറാത്ത് തീരത്ത് കണ്ടെത്തിയ 11 പാക് ബോട്ടുകളിൽ എത്തിയവരെ കണ്ടെത്താനായില്ല. ഇവർക്കായി സൈന്യം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ബി.എസ്.എഫ്, വ്യോമസേന എന്നിവർക്കൊപ്പം തീരദേശ പൊലീസും സംയുക്തമായിട്ടാണ് തിരച്ചിൽ നടത്തുന്നത്. ബുധനാഴ്ച്ച അർധരാത്രിയിലാണ് 11 പാക് ബോട്ടുകൾ ഗുജറാത്ത് തീരത്ത് കണ്ടെത്തിയത്. ബുജ് തീരത്തെ കടലിടുക്കിലാണ് ബോട്ടുകൾ കണ്ടെത്തിയത്.
ബിഎസ്എഫിന്‍റെ പതിവ് നിരീക്ഷണത്തിലാണ് ബോട്ടുകൾ കണ്ടെത്തിയത്. ബോട്ടിലുള്ളവർ കരയിലേക്ക് കടന്നോ തീരമേഖലയിൽ ഒളിച്ചിരിക്കുകയാണോ എന്നാണ് സംശയം. കണ്ടൽ കാടുകൾ നിറഞ്ഞ ചതുപ്പ് മേഖലയായതിനാൽ തെരച്ചിൽ ദുഷ്കരമാണ്. വ്യോമസേനയുടെ മൂന്ന് സംഘങ്ങളെ ഹെലികോപ്റ്ററിലെത്തിച്ച് ഇന്നലെ മൂന്നിടങ്ങളിലായി എയർ ഡ്രോപ് ചെയ്തിരുന്നു.
Post A Comment: