ന്യൂഡെൽഹി: ഗുജറാത്ത് തീരത്ത് കണ്ടെത്തിയ 11 പാക് ബോട്ടുകളിൽ എത്തിയവരെ കണ്ടെത്താനായില്ല. ഇവർക്കായി സൈന്യം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ബി.എസ്.എഫ്, വ്യോമസേന എന്നിവർക്കൊപ്പം തീരദേശ പൊലീസും സംയുക്തമായിട്ടാണ് തിരച്ചിൽ നടത്തുന്നത്.
ബുധനാഴ്ച്ച അർധരാത്രിയിലാണ് 11 പാക് ബോട്ടുകൾ ഗുജറാത്ത് തീരത്ത് കണ്ടെത്തിയത്. ബുജ് തീരത്തെ കടലിടുക്കിലാണ് ബോട്ടുകൾ കണ്ടെത്തിയത്. ബിഎസ്എഫിന്‍റെ പതിവ് നിരീക്ഷണത്തിലാണ് ബോട്ടുകൾ കണ്ടെത്തിയത്.
ബോട്ടിലുള്ളവർ കരയിലേക്ക് കടന്നോ തീരമേഖലയിൽ ഒളിച്ചിരിക്കുകയാണോ എന്നാണ് സംശയം. കണ്ടൽ കാടുകൾ നിറഞ്ഞ ചതുപ്പ് മേഖലയായതിനാൽ തെരച്ചിൽ ദുഷ്കരമാണ്. വ്യോമസേനയുടെ മൂന്ന് സംഘങ്ങളെ ഹെലികോപ്റ്ററിലെത്തിച്ച് ഇന്നലെ മൂന്നിടങ്ങളിലായി എയർ ഡ്രോപ് ചെയ്തിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
Post A Comment: