പാലക്കാട്: മലമ്പുഴയിൽ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനൊപ്പം മലകയറാൻ പോയത് ഒൻപതാം ക്ലാസ് വിദ്യാർഥിയും പ്ലസ് ടു വിദ്യാർഥിയും. നിർബന്ധിച്ചപ്പോഴാണ് ബാബുവിനൊപ്പം മല കയറാൻ പോയതെന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥി പ്രതികരിച്ചു. ദാഹിച്ചപ്പോൾ തിരികെ ഇറങ്ങുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു.
രാവിലെ 10 ഓടെയാണ് മല കയറാൻ പോയത്. കളിച്ചുകൊണ്ടിരിക്കുമ്പോൾ ബാബു വന്നു വിളിക്കുകയായിരുന്നു. പിന്നീട് പകുതി ദൂരം മലകയറിയപ്പോൾ ദാഹിച്ചു. അങ്ങനെ തിരികെ മലയിറങ്ങാൻ തുടങ്ങുമ്പോൾ ബാബു പിന്നെയും നിർബന്ധിച്ചു. അങ്ങനെ കുറച്ചു ദൂരം കൂടി കയറി. പിന്നീട് തിരികെയിറങ്ങി. മല കയറി കൊടി നാട്ടിയിട്ടേ തിരികെ വരു എന്ന് ബാബു പറഞ്ഞു. പിന്നീട് വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്നുറങ്ങി.
ആംബുലൻസിന്‍റെയും പൊലീസിന്‍റെയും ശബ്ദം കേട്ടതോടെയാണ് ബാബു മലയിൽ കുടുങ്ങിയത് അറിഞ്ഞത്. സുഹൃത്തുക്കൾ ഫോട്ടോയും അയച്ചു തന്നിരുന്നുവെന്നും കുട്ടി പറയുന്നു. തിങ്കളാഴ്ച്ചയായിരുന്നു സംഭവം. മലമുകളിൽ നിന്നും കാലു തെന്നി വീണ ബാബുവിനെ 46 മണിക്കൂറുകൾക്ക് ശേഷമാണ് ദൗത്യ സംഘം രക്ഷപെടുത്തിയത്. റോപ് ഉപയോഗിച്ച് മുകളിലെത്തിച്ച ശേഷം ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
Post A Comment: