കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണ വില വർധിച്ചു. ഈ മാസത്തെ ഉയർന്ന നിരക്കിലാണ് ഇന്ന് വിൽപന നടക്കുന്നത്. പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 36640 രൂപയായി.
ഗ്രാമിന് 25 രൂപ വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന് 4,580 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തിന്‍റെ തുടക്കത്തിൽ 35,920 രൂപയായിരുന്നു പവൻ വില. മൂന്നാം തിയതി ഇത് 36,080 ലേക്ക് ഉയർന്നു. പിന്നീട് മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസം ഏഴ് മുതലാണ് വില വീണ്ടും ഉയരാൻ തുടങ്ങിയത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
Post A Comment: