മുംബൈ: ഗ്ലാമർ വേഷങ്ങളിലൂടെ സൈബർ ഇടത്ത് ശ്രദ്ധേയയാണ് ബിഗ് ബോസ് ഹിന്ദി പതിപ്പിലൂടെ ശ്രദ്ധ നേടിയ ഉർഫി ജാവേദ്. ഇൻസ്റ്റഗ്രാമിൽ 2.2 മില്യൺ ഫോളോവേഴ്‌സാണ് ഉർഫിക്കുള്ളത്. അതീവ ഗ്ലാമർ ലുക്കിലുള്ള വേഷങ്ങൾ പങ്കുവക്കുന്നതിൽ ഉർഫിക്ക് ഒട്ടും മടിയില്ല. ഇത് പലപ്പോഴും വിമർശനത്തിനു കാരണമാകാറുമുണ്ട്.
ഇപ്പോൾ ഇതാ ബ്ലൗസ് ലെസ് സാരിയുമായി പുതിയ വീഡിയോയിൽ എത്തിയിരിക്കുകയാണ് ഉർഫി. Never too late for saree എന്ന അടിക്കുറിപ്പോടെയാണ് ഉർഫി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്‌ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഒരു ലക്ഷത്തിലേറെ പേരാണ് ഇത് കണ്ടത്. നീലയും വെള്ളയും ഇടകലർന്ന നിറത്തിലുള്ള സാരിയാണ് താരം വീഡിയോയിൽ അണിഞ്ഞിരിക്കുന്നത്. ബ്ലൗസ് ലെസ് ആയതിനാൽ തന്നെ താരത്തിന്‍റെ പിൻഭാഗം വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്.
സാരിയെ കുറിച്ചുള്ള പാട്ട് പാടിക്കൊണ്ടാണ് വീഡിയോ ഷൂട്ട് ചെയ്‌തിരിക്കുന്നത്. വസ്ത്ര ധാരണത്തിന്‍റെ പേരിൽ ഏറെ വിവാദങ്ങളും ഉർഫിയെ തേടിയെത്തിയിട്ടുണ്ട്. അടുത്തിടെയായി തന്‍റെ വസ്ത്ര ധാരണത്തെ ട്രോളുന്നവർക്ക് താരം കുറിക്കു കൊള്ളുന്ന മറുപടിയും നൽകാറുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
Post A Comment: