ചിറ്റൂർ: കോഴിപ്പോരിനായി പോര് കോഴിയുടെ കാലിൽ കെട്ടിയ കത്തി കൊണ്ട് പരുക്കേറ്റയാൾ മരിച്ചു. ചിറ്റൂർ ജില്ലയിലെ പെദ്ദമണ്ഡ്യം മണ്ഡലിലെ മുടിവേട് സ്വദേശി ഗാംഗുലയ്യ (37) ആണ് മരിച്ചത്. അബദ്ധത്തിൽ കത്തി കാലിൽ തറച്ച് ഞരമ്പിന് ഗുരുതരമായി പരുക്കേറ്റതാണ് മരണ കാരണം.
പെദ്ദമണ്ഡ്യം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ നിപ്പുവനം ഗ്രാമത്തിൽ ചിലർ കോഴിപ്പോര് സംഘടിപ്പിക്കുന്നതായി വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇതിനിടെ ഗാംഗുലയ്യയ്ക്ക് കോഴിയുടെ കാലിൽ കെട്ടിവച്ച കത്തികൊണ്ട് പരുക്കേൽക്കുകയായിരുന്നു. ഞങ്ങൾ അദ്ദേഹത്തെ ആംബുലൻസിൽ പ്രദേശത്തെ പിഎച്ച്സിയിലേക്ക് മാറ്റി.
എന്നാൽ അമിത രക്തസ്രാവം മൂലം ഞരമ്പ് മുറിഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു എന്ന് പെദ്ദമണ്ഡ്യം എസ്‌ഐ പറഞ്ഞു. നിയമവിരുദ്ധമായ കായിക വിനോദം സംഘടിപ്പിച്ചതിന് 12 പേരെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും അഞ്ച് കോഴികളെ പിടികൂടുകയും ചെയ്‌തു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ വർഷം കോഴിപ്പോരിന് തയ്യാറെടുക്കവേ ജനനേന്ദ്രിയത്തിന് ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചിരുന്നു. തെലങ്കാനയിലെ ജഗതിയിൽ ജില്ലയിലെ ലോത്തനൂർ എന്ന ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. പോരിനായി കോഴികളെ തയ്യാറാക്കാൻ തുടങ്ങുകയായിരുന്ന യുവാവിനാണ് അബദ്ധത്തിൽ ഉണ്ടായ പരിക്ക് മൂലം സ്വന്തം ജീവൻ നഷ്ട്ടപ്പെട്ടത്. സ്വകാര്യ ഭാഗങ്ങളിൽ പരുക്കേറ്റ വ്യക്തിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണമടയുകയായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
Post A Comment: