www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

15 വയസുകാരന്‍റെ ശ്വാസകോശത്തിൽ തറച്ച സേഫ്‌റ്റി പിൻ പുറത്തെടുത്തു

safety-pin-stucks-in-lungs
Share it:
safety-pin-stucks-in-lungs


കോട്ടയം: പല്ലു വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ 15 കാരന്‍റെ ഉള്ളിൽ പോയി ശ്വാസ കോശത്തിൽ തറച്ച സേഫ്‌റ്റി പിൻ പുറത്തെടുത്തു. ഒരു രാത്രി മുഴുവൻ വേദന സഹിച്ച ശേഷമാണ് റിജിഡ് ബ്രോങ്കോസ്കോപി എന്ന അതിനൂതന ചികിത്സ സംവിധാനത്തിലൂടെ സേഫ്റ്റ് പിൻ പുറത്തെടുത്തത്. 

ഇടുക്കി കട്ടപ്പന ചേറ്റുകുഴി നിവാസിയായ റിനോ മാത്യുവിനാണ് അബദ്ധത്തിൽ തൻ്റെ ശ്വാസകോശത്തിനുള്ളിൽ തറച്ച കൂർത്ത മുനയോടു കൂടിയ സേഫ്റ്റി പിന്നുമായി കഴിയേണ്ടി വന്നത്.  കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച ശേഷം കിടക്കുന്നതിന് മുൻപായി പല്ലുകൾക്കിടയിൽപ്പെട്ട ആഹാരം വൃത്തിയാക്കുമ്പോൾ ശക്തമായ ചുമ അനുഭവപ്പെടുകയും അതിനിടയിൽ സേഫ്റ്റി പിൻ കൂർത്ത അഗ്രത്തോടെ റിനോ മാത്യുവിന്‍റെ ശ്വാസകോശത്തിനുള്ളിലേക്ക് പതിക്കുകയുമായിരുന്നു. 

പിൻ ശ്വാസനാളികളിൽ തറച്ചിരുന്നതോടെ കടുത്ത ചുമയും വേദനയും അനുഭവപ്പെട്ട റിനോ മാത്യുവിനെ കട്ടപ്പനയിലുള്ള സ്വകാര്യ ആശുപത്രിയിൽ രാത്രി തന്നെ എത്തിച്ചു. അവിടെ നടത്തിയ പരിശോധനകളിൽ ഇടത് ശ്വാസകോശത്തിലെ ശ്വാസനാളികളിൽ പിൻ തറച്ചിരിക്കുന്നതായി കണ്ടെത്തിയത്. 

ശ്വാസനാളിയിൽ തറച്ചിരിക്കുന്ന പിൻ പുറത്തെടുക്കുന്നത് സങ്കീർണമായ പ്രക്രിയ ആയതിനാൽ റിനോ മാത്യുവിനെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു. റിനോയുടെ ആരോഗ്യ നില പരിശോധിച്ച ശേഷം കാരിത്താസിലെ ഡോക്ടർമാർ സേഫ്റ്റി പിൻ പുറത്തെടുക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 

റിജിഡ് ബ്രോങ്കോസ്കോപ്പി എന്ന ചികിത്സ പ്രക്രിയയിലൂടെ റിനോ ശ്വാസനാളികകത്തേക്ക് പ്രവേശിപ്പിക്കുകയും ഘടിപ്പിച്ചിരിക്കുന്ന ക്യാമറയിലൂടെ ഇടത്തേ ശ്വാസകോശത്തിൽ തറച്ചിരിക്കുന്ന സേഫ്റ്റി പിൻ കണ്ടെത്തുകയും ചെയ്‌തു. തുടർന്ന് അതി വിദഗ്‌ദമായി റിജിഡ് ബ്രോങ്കോസ്കോപ്പിയിലൂടെ സേഫ്റ്റി പിൻ പുറത്തെടുക്കുകയായിരുന്നു. 

ഇന്‍റർനാഷണൽ പൾമനോളജിസ്റ്റ് ഡോ. അജയ് രവിയുടെ നേതൃത്വത്തിൽ ഡോ. നിഷ പറ്റാനി, ഡോ. സൂര്യ എന്നിവർ അടങ്ങിയ സംഘമാണ് റിജിഡ് ബ്രോങ്കോസ്കോപ്പിയിലൂടെ സേഫ്റ്റിപിൻ പുറത്തെടുത്തത്. ഒരു രാത്രി അനുഭവിച്ച സംഘർഷങ്ങൾക്കൊടുവിൽ സന്തോഷവാനായിട്ടാണ് കട്ടപ്പന ചേറ്റുകുഴി സ്വദേശികളായ മനോജ് മാത്യൂയിന്‍റെയും ലിൻസി മനോജിന്‍റെയും മകൻ റിനോ മാത്യു ആശുപത്രി വിട്ടത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

സ്വകാര്യ ഭാഗത്തെ സ്രവം ശേഖരിച്ച് കോവിഡ് പരിശോധന 

മുംബൈ: കോവിഡ് പരിശോധനയുടെ പേരിൽ യുവതിയുടെ സ്വകാര്യ ഭാഗത്തു നിന്നും സ്രവം ശേഖരിച്ച ലാബ് ടെക്‌നീഷനു 10 വർഷം തടവു ശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം. കോവിഡ് ആദ്യ ഘട്ട വ്യാപനത്തിനിടെയാണ് ലാബ് ടെക്‌നീഷൻ യുവതിയുടെ സ്വകാര്യ ഭാഗത്തു നിന്നും സ്രവം ശേഖരിച്ചത്. സംഭവം നടന്ന് 17 മാസത്തിനു ശേഷമാണ് കേസിൽ കോടതി ശിക്ഷ വിധിക്കുന്നത്. 

അമരാവതിയിലെ ഒരു മാളിൽ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജീവനക്കാരന് കോവിഡ് കണ്ടെത്തിയതോടെ മാളിലെ എല്ലാ ജീവനക്കാരോടും വഡ്നേരയിലെ ട്രോമ കെയർ സെന്‍ററിൽ കോവിഡ് ടെസ്റ്റ് എടുക്കാൻ നിർദേശിച്ചു. എല്ലാ ജീവനക്കാരെയും പരിശോധിച്ച ശേഷം കൂട്ടത്തിൽ ഒരു ജീവനക്കാരിയോട് റിപ്പോർട്ട് പോസിറ്റീവാണെന്നും കൂടുതൽ പരിശോധനക്കായി എത്തണമെന്നും നിർദേശിക്കുകയായിരുന്നു. ഈ പരിശോധനയ്ക്ക് സ്വകാര്യ ഭാഗത്ത് നിന്ന് സ്രവം എടുക്കേണ്ടിവരുമെന്ന് പറഞ്ഞു. തുടർന്ന് യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്ന് സ്രവം എടുത്തു.

സംശയം തോന്നിയ യുവതി സംഭവിച്ച കാര്യം പിന്നീട് സഹോദരനോട് പറഞ്ഞു. യുവതിയുടെ സഹോദരൻ ഒരു ഡോക്ടറോട് ഇക്കാര്യം സംസാരിച്ചു, കോവിഡ് -19 ടെസ്റ്റിന് അത്തരമൊരു പരിശോധന ആവശ്യമില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. ഇതിന് ശേഷം യുവതി കുടുംബാംഗങ്ങൾക്കൊപ്പം വഡ്‌നേര പൊലീസ് സ്റ്റേഷനിലെത്തി ലാബ് ടെക്‌നീഷ്യൻ അൽകേഷ് ദേശ്മുഖിനെതിരെ പരാതി നൽകി. സംഭവം പുറത്തായതോടെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിന്‍റെ ഗൗരവം മനസിലാക്കിയ പൊലീസ് പ്രതിയെ ഉടൻ പിടികൂടി.

അമരാവതി ജില്ലാ കോടതിയാണ് കേസ് പരിഗണിച്ചത്. 17 മാസത്തിന് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. സർക്കാർ അഭിഭാഷകനായ സുനിൽ ദേശ്മുഖ് ആണ് യുവതിക്ക് വേണ്ടി ഹാജരായത്. കേസിൽ ആകെ 12 സാക്ഷികളാണ് കോടതിയിൽ ഹാജരായത്. ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം, സെക്ഷൻ 376 (1) പ്രകാരമുള്ള കുറ്റം പ്രതി ചെയ്തെന്ന് കണ്ടെത്തിയ കോടതി പ്രതിയെ 10 വർഷം കഠിനതടവിന് ശിക്ഷിക്കുകയും 10,000 രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സെക്ഷൻ 354 പ്രകാരവും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിക്ക് അഞ്ച് വർഷം അധിക കഠിന തടവും 5,000 രൂപ പിഴയും വിധിച്ചു.

Share it:

Health

Post A Comment:

Portable Mini Air Cooler Fan with LED Light