ഇടുക്കി: കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ പ്രതി കുളിമുറിയിൽ ഒളിഞ്ഞു നോക്കിയ കേസിൽ അറസ്റ്റിൽ. ഇടുക്കി അറക്കുളം ആലാനിക്കൽ എസ്റ്റേറ്റിനു സമീപം താമസിക്കുന്ന ഒഴുങ്ങാലിൽ ജഗദീഷ് (28) ആണ് അറസ്റ്റിലായത്.
2013ലാണ് ഇയാൾ ഒരാളെ കൊലപ്പെടുത്തിയത്. കാമുകിയെ സ്വന്തമാക്കാൻ കാമുകീ ഭർത്താവിനെയാണ് കൊലപ്പെടുത്തിയത്. നീലൂരിൽ നടന്ന കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു.
ജീവപര്യന്തമായിരുന്നു തടവ് ശിക്ഷ. കോവിഡിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് പരോള്‍ അനുവദിച്ചത്. എന്നാല്‍ പരോളിലിറങ്ങിയ പ്രതി മറ്റൊരു വീട്ടിലെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ കേസില്‍ അറസ്റ്റിലാവുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
13 കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
പത്തനംതിട്ട: 13 വയസുകാരിയെ അമ്മയുടെ പുരുഷ സുഹൃത്ത് പീഡനത്തിനിരയാക്കി. റാന്നിയിലാണ് സംഭവം നടന്നിരിക്കുന്നത്. കേസിൽ റാന്നി സ്വദേശിയായ ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഷിജുവും കുട്ടിയുടെ അമ്മയും തമ്മിൽ അടുപ്പത്തിലായിരുന്നു.
കുട്ടിയുടെ പിതാവ് ഇവരെ ഉപേക്ഷിച്ചു പോയതാണ്. ഇതിനു പിന്നാലെയാണ് ഷിജുവുമായി അടുപ്പത്തിലായത്. കുട്ടിയുടെ അമ്മയെ കാണാൻ പ്രതി ഇടക്കിടെ വീട്ടിൽ എത്താറുണ്ട്.
അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കുട്ടിയെ ഇയാൾ പെൺകുട്ടിയെ കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം പെൺകുട്ടി അധ്യാപകരോട് പറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.
Post A Comment: