www.superprimetime.com

Total Pageviews

44,938,843

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നിരക്ക് വർധന; സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

Share it:



തൃശൂർ: നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് വീണ്ടും സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു. ബജറ്റിൽ മേഖലയെ അവഗണിച്ചതോടെയാണ് സമര പരിപാടികളെ കുറിച്ച് ആലോചിച്ചതെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ പറഞ്ഞു. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർഥികളുടെ മിനിമം യാത്രാ നിരക്ക് നിലവിലുള്ള ഒരു രൂപയിൽ നിന്നും ആറ് രൂപയാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരിക്കും സമരം.  

നിരക്ക് കൂട്ടാമെന്നേറ്റ സർക്കാർ നാല് മാസമായിട്ടും വാക്ക് പാലിച്ചില്ല. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയില്ല. ബജറ്റിലും ഒരു പരിഗണനയുമില്ലെന്നും അവർ ആരോപിക്കുന്നു. രണ്ടോ മൂന്നോ ദിവസത്തിനകം മറ്റ് സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കുന്നത്. ഈ മാസം മുപ്പത്തിയൊന്നിനകം തീയതി പ്രഖ്യാപിക്കും. മൂന്ന് ദിവസത്തിനുള്ളിൽ സമരപ്രഖ്യാപനമുണ്ടാകുമെന്നും ഫെഡറേഷൻ വ്യക്തമാക്കി.

അയ്യായിരത്തിൽ താഴെ മാത്രം ബസുകളുള്ള കെ.എസ്.ആർ.ടി.സിക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയ ബജറ്റിൽ പന്ത്രണ്ടായിരത്തിലധികം ബസുകൾ സർവീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമർശം പോലും ഇല്ലാത്തതും ബജറ്റിൽ ഡീസൽ വാഹനങ്ങളുടെ ഹരിത നികുതിയിൽ 50 ശതമാനം വർധനവ് വരുത്തുന്നതും പ്രതിഷേധാർഹമാണ് എന്നും ഫെഡറേഷൻ ആരോപിച്ചിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

13 കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

പത്തനംതിട്ട: 13 വയസുകാരിയെ അമ്മയുടെ പുരുഷ സുഹൃത്ത് പീഡനത്തിനിരയാക്കി. റാന്നിയിലാണ് സംഭവം നടന്നിരിക്കുന്നത്. കേസിൽ റാന്നി സ്വദേശിയായ ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഷിജുവും കുട്ടിയുടെ അമ്മയും തമ്മിൽ അടുപ്പത്തിലായിരുന്നു. കുട്ടിയുടെ പിതാവ് ഇവരെ ഉപേക്ഷിച്ചു പോയതാണ്. ഇതിനു പിന്നാലെയാണ് ഷിജുവുമായി അടുപ്പത്തിലായത്. കുട്ടിയുടെ അമ്മയെ കാണാൻ പ്രതി ഇടക്കിടെ വീട്ടിൽ എത്താറുണ്ട്. 

അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കുട്ടിയെ ഇയാൾ പെൺകുട്ടിയെ കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം പെൺകുട്ടി അധ്യാപകരോട് പറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. 

പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്. 


Share it:

Kerala

Post A Comment:

Also Read

മകന്‍റെ കൺമുന്നിൽ ദമ്പതികളെ കൊലപ്പെടുത്തി

ബംഗളൂരു: കർണാടകത്തിൽ രണ്ടു വയസുള്ള മകന്‍റെ കൺ മുന്നിൽ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ബീദർ ബസവ കല്യാണ താലൂക്കിലെ ജ