ഇടുക്കി: പ്രഭാത ഭക്ഷണത്തോടൊപ്പമുള്ള സാമ്പാറിന് 100 രൂപ ഈടാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഹോട്ടൽ ഉടമ വിനോദ സഞ്ചാരികളെ പൂട്ടിയിട്ടു. വിനോദ സഞ്ചാര കേന്ദ്രമായ രാമക്കൽമെട്ടിലാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. കോട്ടയം സ്വദേശികൾക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ദോശക്കൊപ്പം നൽകിയ സാമ്പാറിനാണ് ആളൊന്നിന് 100 രൂപ വച്ച് ഹോട്ടൽ ഉടമ ഈടാക്കിയതെന്ന് സഞ്ചാരികൾ പറഞ്ഞു.
രാമക്കൽമേടിന് സമീപം കൊമ്പംമുക്കിലുള്ള ഹോട്ടലിലാണ് സംഭവം ഉണ്ടായത്. കോട്ടയത്തു നിന്നും ആറംഗ സംഘം കഴിഞ്ഞ ദിവസമാണ് രാമക്കൽമെട്ടിലെത്തിയത്. കൊമ്പംമുക്കിലുള്ള ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റിൽ മുറിയെടുത്ത സംഘം ശനിയാഴ്ച്ച മടങ്ങി പോകുന്നതിനു മുമ്പായി പ്രഭാത ഭക്ഷണത്തിനു ദോശയും സാമ്പാറും ഓർഡർ ചെയ്‌തു.
രാവിലെ ദോശയും സാമ്പാറും എത്തിച്ചു നൽകുകയും ചെയ്‌തു. എന്നാൽ ഭക്ഷണം കഴിച്ചതിന് ശേഷം ദോശക്ക് മിനിമം വിലയും ദോശക്ക് ഒപ്പം നൽകിയ സമ്പാറിന് ഒരാൾക്ക് നൂറ് രൂപയും ഈടാക്കി ബില്ല് നൽകി. നാട്ടിൽ നടപ്പില്ലാത്ത ഈ പ്രവണത വിനോദ സഞ്ചാരികൾ ചോദ്യം ചെയ്തതോടെ ഹോട്ടൽ ഉടമയായ വനിത പ്രകോപിതയാകുകയായിരുന്നു.
പിന്നീട് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായതോടെ വിനോദ സഞ്ചാരികളിൽ ഒരാൾ ഈ രംഗം വീഡിയോയിൽ പകർത്തി. ഇതോടെ പ്രകോപിതയായ ഹോട്ടൽ ഉടമ സഞ്ചാരികളെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. സംഭവം വിവാദമായതോടെ നെടുങ്കണ്ടം പൊലീസ് എത്തിയാണ് വിഷയം പരിഹരിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
13 കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
പത്തനംതിട്ട: 13 വയസുകാരിയെ അമ്മയുടെ പുരുഷ സുഹൃത്ത് പീഡനത്തിനിരയാക്കി. റാന്നിയിലാണ് സംഭവം നടന്നിരിക്കുന്നത്. കേസിൽ റാന്നി സ്വദേശിയായ ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഷിജുവും കുട്ടിയുടെ അമ്മയും തമ്മിൽ അടുപ്പത്തിലായിരുന്നു.
കുട്ടിയുടെ പിതാവ് ഇവരെ ഉപേക്ഷിച്ചു പോയതാണ്. ഇതിനു പിന്നാലെയാണ് ഷിജുവുമായി അടുപ്പത്തിലായത്. കുട്ടിയുടെ അമ്മയെ കാണാൻ പ്രതി ഇടക്കിടെ വീട്ടിൽ എത്താറുണ്ട്.
അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കുട്ടിയെ ഇയാൾ പെൺകുട്ടിയെ കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം പെൺകുട്ടി അധ്യാപകരോട് പറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.
Post A Comment: