ഇടുക്കി: വിളവെടുപ്പിനു ശേഷം ഉണക്കാനിട്ട കുരുമുളക് മോഷ്‌ടിച്ചു കടത്തിയ രണ്ട് പേർ അറസ്റ്റിൽ. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കുരുമുളക് മോഷണം പോയത്. പൊന്നാമല കുഴിപ്പള്ളില്‍ സണ്ണി, കൊച്ചുകരോട്ട് സജി, പുല്ലാനിക്കാവില്‍ സജി എന്നിവരുടെ കുരുമുളകാണ് മോഷണം പോയത്.
ഇതിൽ സജിയുടെ കുരുമുളക് മോഷ്‌ടിച്ച കേസിലാണ് രണ്ട് പേരെ പിടികൂടിയിരിക്കുന്നത്. കാരിത്തോട് സ്വദേശി വിഷ്‌ണു, കരടിവളവ് സ്വദേശി സുബിന്‍ എന്നിവരാണ് അറസ്റ്റിലായത്. കൊച്ചുകരോട്ട് സജിയുടെ 60 കിലോ പച്ചക്കുരുമുളകാണ് ഇവർ മോഷ്‌ടിച്ചു കടത്തിയത്. മറ്റുള്ളവരുടെ കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്. സണ്ണിയുടെ ഉണങ്ങാനിട്ടിരുന്ന 15 കിലോ ഉണക്ക കുരുമുളകും, പുല്ലാനിക്കാവില്‍ സജിയുടെ ഉണങ്ങിയ കുരുമുളകുമാണ് മോഷണം പോയത്.
ഇതില്‍ ഒരു കേസില്‍ പോലീസിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു. മൂന്നംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് വിവരം. പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം എസ്‌ഐ ബി.എസ്. ബിനു, എസ്.ഐ പി.കെ. സജീവ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരികയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
13 കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
പത്തനംതിട്ട: 13 വയസുകാരിയെ അമ്മയുടെ പുരുഷ സുഹൃത്ത് പീഡനത്തിനിരയാക്കി. റാന്നിയിലാണ് സംഭവം നടന്നിരിക്കുന്നത്. കേസിൽ റാന്നി സ്വദേശിയായ ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഷിജുവും കുട്ടിയുടെ അമ്മയും തമ്മിൽ അടുപ്പത്തിലായിരുന്നു.
കുട്ടിയുടെ പിതാവ് ഇവരെ ഉപേക്ഷിച്ചു പോയതാണ്. ഇതിനു പിന്നാലെയാണ് ഷിജുവുമായി അടുപ്പത്തിലായത്. കുട്ടിയുടെ അമ്മയെ കാണാൻ പ്രതി ഇടക്കിടെ വീട്ടിൽ എത്താറുണ്ട്.
അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കുട്ടിയെ ഇയാൾ പെൺകുട്ടിയെ കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം പെൺകുട്ടി അധ്യാപകരോട് പറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.
Post A Comment: