കൊച്ചി: ടാറ്റു പതിക്കാനെത്തിയ സ്ത്രീകളെ ലൈംഗിക ചൂഷണത്തിനു വിധേയരാക്കിയ സംഭവത്തിൽ ആർട്ടിസ്റ്റിനെതിരെ കൂടുതൽ തെളിവുകൾ. യുവതികൾ പരാതി നൽകിയതിനു പിന്നാലെ ടാറ്റു സ്റ്റുഡിയോയിൽ പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്നും കമ്പ്യൂട്ടർ, ഹാർഡ് ഡിസ്‌ക്, സി.സി ടിവി ദൃശ്യങ്ങൾ തുടങ്ങിയവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതി നൽകിയവരെ കൂടാതെ നിരവധി സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ടാറ്റു സ്റ്റുഡിയോയിലെ പീഡനം പ്രതി ക്യാമറയിൽ പകർത്തിയിട്ടുണ്ടോയെന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. കണ്ടെടുത്ത ഹാർഡ് ഡിസ്‌ക് അടക്കം പരിശോധിക്കുന്നതിലൂടെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്. സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കും. തുടർന്നായിരിക്കും ഇത്തരം കാര്യങ്ങളിൽ വ്യക്തതയുണ്ടാകുകയെന്ന് പൊലീസ് അറിയിച്ചു.
സ്ഥാപന ഉടമ സുജീഷ് ബംഗളൂരുവിലേക്ക് കടന്നതായിട്ടാണ് വിവരം. 2017 മുതൽ ഇയാൾ നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് വെളിപ്പെടുത്തൽ. സോഷ്യൽ മീഡിയയിൽ മീ ടു ക്യാമ്പെയിനിലൂടെയാണ് ഇയാൾക്കെതിരെ യുവതികൾ പ്രതികരിച്ചു തുടങ്ങിയത്. ടാറ്റൂ സൂചിമുനയിൽ നിർത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതികളുടെ തുറന്നു പറച്ചിൽ. സംഭവത്തിൽ ഇയാൾക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കൃത്യമായ ലൈസൻസോ, മറ്റ് രേഖകളോ ഇല്ലാതിരുന്നതിനാൽ സ്റ്റുഡിയോ നേരത്തെ പൊലീസ് അടപ്പിച്ചിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
ടാറ്റൂ ആർട്ടിസ്റ്റിന്‍റെ ചൂഷണത്തിൽ സെലിബ്രിറ്റികളും
കൊച്ചി: വിവാദ ടാറ്റൂ ആർട്ടിസ്റ്റിന്‍റെ ലൈംഗിക ചൂഷണത്തിന് ഇരയായവരിൽ സിനിമാ- സീരിയൽ രംഗത്തെ സെലിബ്രിറ്റികളും. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തൽ ഉണ്ടായത്. ഇതിനു പിന്നാലെ നിരവധി സ്ത്രീകൾ തങ്ങൾക്കുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം ആറോളം യുവതികൾ കൊച്ചി പൊലീസിനു ടാറ്റൂ ആർട്ടിസ്റ്റിനെതിരെ പരാതി നൽകിയതോടെ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം വിവാദ ടാറ്റൂ ആർട്ടിസ്റ്റിന്‍റെ വലയിൽ നിരവധി സെലിബ്രിറ്റികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. എന്നാൽ മാനഹാനി ഭയന്ന് ആരും പരാതിയുമായി രംഗത്തെത്തിയിട്ടില്ല. നഗരത്തിലെ തന്നെ അറിയപ്പെടുന്ന ടാറ്റൂ ആർട്ടിസ്റ്റാണ് ആരോപണ വിധേയനായിരിക്കുന്നത്. ടാറ്റു ചെയ്യുന്നതിനിടെ സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് സ്‌പർശിക്കുക. ഭീഷണിപ്പെടുത്തി ലൈംഗികമായി ദുരുപയോഗം ചെയ്യുക, അശ്ലീല സംഭാഷണം നടത്തുക തുടങ്ങിയ ആരോപണങ്ങളാണ് ഇയാൾക്കെതിരെ ഉയർന്നിരിക്കുന്നത്.
സിനിമാ- സീരിയൽ രംഗത്തെ ഒട്ടേറെ പേർക്ക് ഇയാൾ ടാറ്റു ചെയ്‌തു നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇവരിൽ പലരും ഇയാളുടെ ചൂഷണങ്ങൾക്കും ഇരയായിട്ടുണ്ട്. വസ്ത്രങ്ങൾക്കുള്ളിലെ സ്വകാര്യ ഭാഗങ്ങളിൽ ടാറ്റു ചെയ്യുന്നവരാണ് സെലിബ്രിറ്റികളിൽ ഏറെയും. കഴുത്തിനു പിൻ ഭാഗം, പുറം ഭാഗം, കഴുത്തിനു താഴെ ഭാഗം, വയർ തുടങ്ങിയ ഭാഗങ്ങളിൽ ടാറ്റു ചെയ്യാൻ താരങ്ങൾ എത്താറുണ്ട്. സെലിബ്രിറ്റി പാർട്ടികളിൽ വസ്ത്രങ്ങൾ അണിയുമ്പോൾ കാണത്തക്ക വിധമാണ് ഇത്തരം ടാറ്റുകൾ ചെയ്യുന്നത്.
എന്നാൽ സ്റ്റുഡിയോയിൽ എത്തിയാൽ ആർട്ടിസ്റ്റ് ലൈംഗിക ചുവയോടെ സംസാരം തുടങ്ങുമെന്നാണ് പരാതി നൽകിയ യുവതികളുടെ വെളിപ്പെടുത്തൽ. ടാറ്റു ചെയ്യാനായി സ്റ്റുഡിയോയിലെ മുറിക്കുള്ളലേക്ക് കടക്കുന്നതോടെ ശരീര ഭാഗങ്ങളെ കുറിച്ചുള്ള വർണനയും ആരംഭിക്കും. പിന്നീട് ടാറ്റു സൂചിമുനയിൽ നിർത്തിക്കൊണ്ടാണ് ശരീര ഭാഗങ്ങളിൽ സ്‌പർശിക്കുന്നത്. ഭയം കാരണം പലരും പ്രതികരിക്കാൻ പോലും മിനക്കെടാറില്ല. മാനക്കേട് ഭയന്ന് ദുരനുഭവം പുറത്ത് പറയാറുമില്ല. അതേസമയം മീ ടു ആരോപണങ്ങൾ ഉയർന്നതോടെ പ്രതി ബാംഗ്ലൂരിലേക്ക് കടന്നതായിട്ടാണ് വിവരം.
Post A Comment: