തിരുവനന്തപുരം: എട്ട് മാസം ഗർഭിണിയായ യുവതി ജീവനൊടുക്കാൻ കാരണം ഭർത്താവിന്‍റെ മദ്യപാനമെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് കല്ലറയിൽ കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മദ്യപിച്ചതിൽ മനംനൊന്താണ് ഇവർ ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. 21 വയസുള്ള ഭാഗ്യ എട്ട് മാസം ഗര്‍ഭിണിയായിരുന്നു.
വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് ഇക്കാര്യം പറഞ്ഞത്. മദ്യപിച്ചതിനെ ചൊല്ലി ഭർത്താവും ഭാഗ്യയും തമ്മില്‍ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീടനകത്തെ മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭര്‍ത്താവ് മദ്യപിക്കുന്നത് കണ്ടതോടെ ഭാഗ്യ വലിയ മനോവിഷമത്തിലായിരുന്നു. കല്ലറ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ ഒരു ദിവസത്തിനിടെ ആത്മഹത്യ ചെയ്യുന്ന വിവാഹിതയായ രണ്ടാമത്തെ യുവതിയാണ് ഭാഗ്യ. വർക്കല ഇടവയിൽ ശ്രുതി എന്ന യുവതിയെ ശനിയാഴ്ച രാത്രിയി സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. വർക്കല ഇടവ വെൺകുളം സ്വദേശിനി വിവാഹം കഴിഞ്ഞ് എട്ട് മാസം പിന്നിടുമ്പോഴാണ് സംഭവം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
സ്വർണവിലയിൽ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 4810 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 38,480 രൂപയാണ് ഇന്നത്തെ വില.
18 കാരറ്റ് വിഭാഗത്തിലും സ്വർണ വില ഇന്ന് കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 25 രൂപയാണ് കുറഞ്ഞത്. 3975 രൂപയാണ് ഇന്നത്തെ വില. ഒരുപവൻ 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിൽ ഇന്ന് 200 രൂപയുടെ കുറവുണ്ടായി.
ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് 100 രൂപയാണ് ഇന്നത്തെ വില. വെള്ളി ഗ്രാമിന് 75 രൂപയാണ് ഇന്നത്തെ വില. കേരളത്തിൽ ബോർഡ് റേറ്റ് റെക്കോർഡ് 2020 ഓഗസ്റ്റ് ഏഴിനാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന് അന്ന് ഗ്രാമിന് 5250 രൂപയായിരുന്നു വില. പവന് 42000 രൂപയായിരുന്നു അന്നത്തെ വില.
Post A Comment: