കൊല്ലം: കുടുംബ വഴക്കിനിടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. മയ്യനാട് ആക്കോലിൽ കരുവാംകുഴി നിഷദ് മൻസിലിൽ സിയാദ് (30) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ മുതുകിനു കുത്തേറ്റ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. ഇരവിപുരം പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ആക്കോലിലുള്ള വീട്ടില്‍ വെച്ച് സിയാദ് ഭാര്യയുമായി വഴക്കുണ്ടാക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തിരുന്നു. യുവതിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് മുറിയിലെത്തിയ സിയാദിന്‍റെ മാതാപിതാക്കളെ വീടിന് പുറത്താക്കി കത്തി കൊണ്ട് ഭാര്യയുടെ മുതുകില്‍ കുത്തുകയായിരുന്നു.
കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്‍റെ നിര്‍ദേശം അനുസരിച്ച് ഇരവിപുരം സ്റ്റേഷൻ ഹൌസ് ഓഫീസർ വി.വി. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍, എസ്.ഐമാരായ ജയേഷ്, ജയകുമാര്‍, ഷാജി, ദിനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കൊല്ലത്ത് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
സ്വർണവിലയിൽ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 4810 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 38,480 രൂപയാണ് ഇന്നത്തെ വില.
18 കാരറ്റ് വിഭാഗത്തിലും സ്വർണ വില ഇന്ന് കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 25 രൂപയാണ് കുറഞ്ഞത്. 3975 രൂപയാണ് ഇന്നത്തെ വില. ഒരുപവൻ 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിൽ ഇന്ന് 200 രൂപയുടെ കുറവുണ്ടായി.
ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് 100 രൂപയാണ് ഇന്നത്തെ വില. വെള്ളി ഗ്രാമിന് 75 രൂപയാണ് ഇന്നത്തെ വില. കേരളത്തിൽ ബോർഡ് റേറ്റ് റെക്കോർഡ് 2020 ഓഗസ്റ്റ് ഏഴിനാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന് അന്ന് ഗ്രാമിന് 5250 രൂപയായിരുന്നു വില. പവന് 42000 രൂപയായിരുന്നു അന്നത്തെ വില.
Post A Comment: