ചെന്നൈ: ഫെയ്‌സ് ബുക്കിൽ അടക്കം കുട്ടികളുടെ അശ്ലീല വിവരങ്ങൾ കൈമാറിയ പൂജാരി അറസ്റ്റിൽ. വി. വൈത്യനാഥനെന്ന 50 കാരനാണ് അറസ്റ്റിലായത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ അടക്കം ഫെയ്‌സ് ബുക്കിൽ അപ് ലോഡ് ചെയ്‌തതിനു പിന്നാലെയാണ് അറസ്റ്റുണ്ടായത്. യു.എസ് ആസ്ഥാനമായുള്ള എന്‍ജിഒയായ നാഷണല്‍ സെന്‍റര്‍ ഫോര്‍ മിസ്സിങ് ആന്‍ഡ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രന്‍ (എന്‍സിഎംഇസി) ആണ് പരാതി നല്‍കിയത്.
എന്‍സിഎംഇസി ഉള്ളടക്കം കണ്ടെത്തി ഇന്ത്യന്‍ അധികൃതരെ അറിയിച്ചു. ഇതോടെ, തിരുപ്പൂര്‍ പൊലീസ് ഐപി വിലാസവും ഫോണ്‍ നമ്പറും ഉപയോഗിച്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു.
പോക്‌സോ ഉള്‍പ്പെടെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഫേസ്ബുക്കില്‍ കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കം അപ്ലോഡ് ചെയ്തിരുന്നതായി പോലീസ് വ്യക്തമാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
ടാറ്റൂ ആർട്ടിസ്റ്റിന്‍റെ ചൂഷണത്തിൽ സെലിബ്രിറ്റികളും
കൊച്ചി: വിവാദ ടാറ്റൂ ആർട്ടിസ്റ്റിന്‍റെ ലൈംഗിക ചൂഷണത്തിന് ഇരയായവരിൽ സിനിമാ- സീരിയൽ രംഗത്തെ സെലിബ്രിറ്റികളും. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തൽ ഉണ്ടായത്. ഇതിനു പിന്നാലെ നിരവധി സ്ത്രീകൾ തങ്ങൾക്കുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം ആറോളം യുവതികൾ കൊച്ചി പൊലീസിനു ടാറ്റൂ ആർട്ടിസ്റ്റിനെതിരെ പരാതി നൽകിയതോടെ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം വിവാദ ടാറ്റൂ ആർട്ടിസ്റ്റിന്‍റെ വലയിൽ നിരവധി സെലിബ്രിറ്റികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. എന്നാൽ മാനഹാനി ഭയന്ന് ആരും പരാതിയുമായി രംഗത്തെത്തിയിട്ടില്ല. നഗരത്തിലെ തന്നെ അറിയപ്പെടുന്ന ടാറ്റൂ ആർട്ടിസ്റ്റാണ് ആരോപണ വിധേയനായിരിക്കുന്നത്. ടാറ്റു ചെയ്യുന്നതിനിടെ സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് സ്‌പർശിക്കുക. ഭീഷണിപ്പെടുത്തി ലൈംഗികമായി ദുരുപയോഗം ചെയ്യുക, അശ്ലീല സംഭാഷണം നടത്തുക തുടങ്ങിയ ആരോപണങ്ങളാണ് ഇയാൾക്കെതിരെ ഉയർന്നിരിക്കുന്നത്.
സിനിമാ- സീരിയൽ രംഗത്തെ ഒട്ടേറെ പേർക്ക് ഇയാൾ ടാറ്റു ചെയ്‌തു നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇവരിൽ പലരും ഇയാളുടെ ചൂഷണങ്ങൾക്കും ഇരയായിട്ടുണ്ട്. വസ്ത്രങ്ങൾക്കുള്ളിലെ സ്വകാര്യ ഭാഗങ്ങളിൽ ടാറ്റു ചെയ്യുന്നവരാണ് സെലിബ്രിറ്റികളിൽ ഏറെയും. കഴുത്തിനു പിൻ ഭാഗം, പുറം ഭാഗം, കഴുത്തിനു താഴെ ഭാഗം, വയർ തുടങ്ങിയ ഭാഗങ്ങളിൽ ടാറ്റു ചെയ്യാൻ താരങ്ങൾ എത്താറുണ്ട്. സെലിബ്രിറ്റി പാർട്ടികളിൽ വസ്ത്രങ്ങൾ അണിയുമ്പോൾ കാണത്തക്ക വിധമാണ് ഇത്തരം ടാറ്റുകൾ ചെയ്യുന്നത്.
എന്നാൽ സ്റ്റുഡിയോയിൽ എത്തിയാൽ ആർട്ടിസ്റ്റ് ലൈംഗിക ചുവയോടെ സംസാരം തുടങ്ങുമെന്നാണ് പരാതി നൽകിയ യുവതികളുടെ വെളിപ്പെടുത്തൽ. ടാറ്റു ചെയ്യാനായി സ്റ്റുഡിയോയിലെ മുറിക്കുള്ളലേക്ക് കടക്കുന്നതോടെ ശരീര ഭാഗങ്ങളെ കുറിച്ചുള്ള വർണനയും ആരംഭിക്കും. പിന്നീട് ടാറ്റു സൂചിമുനയിൽ നിർത്തിക്കൊണ്ടാണ് ശരീര ഭാഗങ്ങളിൽ സ്‌പർശിക്കുന്നത്. ഭയം കാരണം പലരും പ്രതികരിക്കാൻ പോലും മിനക്കെടാറില്ല. മാനക്കേട് ഭയന്ന് ദുരനുഭവം പുറത്ത് പറയാറുമില്ല. അതേസമയം മീ ടു ആരോപണങ്ങൾ ഉയർന്നതോടെ പ്രതി ബാംഗ്ലൂരിലേക്ക് കടന്നതായിട്ടാണ് വിവരം.
Post A Comment: