തൃശൂർ: ഭാര്യ പിണങ്ങിപ്പോയതിൽ മനംനൊന്ത് ട്രെയിനിനു മുന്നിൽ തലവച്ച് ജീവനൊടുക്കാൻ ശ്രമിച്ച ലോറി ഡ്രൈവറെ രക്ഷപെടുത്തി. തലശേരി സ്വദേശിയായ യുവാവാണ് ഒല്ലൂരിലെ റെയിൽവെ പാളത്തിൽതലവച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
സ്‌റ്റേഷൻ മാസ്റ്ററുടെയും പൊലീസിന്‍റെയും സമയോചിത ഇടപെടലിലൂടെ യുവാവിനെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച്ച രാത്രി 11.30 ഓടെയാണ് സംഭവം. ലോറി ഡ്രൈവറായ യുവാവ് സിമൻറ്റ് ഇറക്കാനായി ഒല്ലൂരിലെത്തിയതായിരുന്നു. ഭാര്യയുമായുള്ള പ്രശ്‌നത്തിൽ മനംനൊന്ത് മദ്യപിച്ച യുവാവ് ഒല്ലൂർ സ്‌റ്റേഷന് സമീപത്തെ പാളത്തിൽ തലവെച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
യുവാവ് പാളത്തിൽ തലവെച്ച് കിടക്കുന്നത് കണ്ട സ്‌റ്റേഷൻ മാസ്റ്റർ ഉടനെ തന്നെ പൊലീസിൽ വിളിച്ച് വിവരം അറിയിച്ചു. പൊലീസ് റെയിൽവേ സ്‌റ്റേഷനിൽ എത്തി യുവാവിനെ അനുനയിപ്പിച്ച് ആത്മഹത്യാ ശ്രമത്തിൽ നിന്ന് പിന്തിരിപ്പിച്ചു. പിന്നീട് പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച യുവാവിനെ തൊഴിലുടമയെ വിളിച്ച് വരുത്തി അവരുടെ കൂടെ പുറത്തു വിട്ടു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
സ്വർണവിലയിൽ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 4810 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 38,480 രൂപയാണ് ഇന്നത്തെ വില.
18 കാരറ്റ് വിഭാഗത്തിലും സ്വർണ വില ഇന്ന് കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 25 രൂപയാണ് കുറഞ്ഞത്. 3975 രൂപയാണ് ഇന്നത്തെ വില. ഒരുപവൻ 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിൽ ഇന്ന് 200 രൂപയുടെ കുറവുണ്ടായി.
ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് 100 രൂപയാണ് ഇന്നത്തെ വില. വെള്ളി ഗ്രാമിന് 75 രൂപയാണ് ഇന്നത്തെ വില. കേരളത്തിൽ ബോർഡ് റേറ്റ് റെക്കോർഡ് 2020 ഓഗസ്റ്റ് ഏഴിനാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന് അന്ന് ഗ്രാമിന് 5250 രൂപയായിരുന്നു വില. പവന് 42000 രൂപയായിരുന്നു അന്നത്തെ വില.
Post A Comment: