ഇടുക്കി: ഒരുമിച്ചിരുന്നു മദ്യപിച്ച സുഹൃത്തിനെ യുവാവ് തലക്കടിച്ച് കൊന്നു. ഇടുക്കി അണക്കര ചെല്ലാർകോവിലിലാണ് സംഭവം നടന്നത്. ഒന്നാം മൈല്‍ എരപ്പന്‍പാറയിന്‍ ഷാജി തോമസാണ് (35) കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്.
ചൊവ്വാഴ്ച്ച രാവിലെ മുതൽ ഇരുവരും രാഹുലിന്‍റെ വീട്ടിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. തുടർന്ന് വാക്കു തർക്കം ഉണ്ടാകുകയും ഉച്ചയ്ക്ക് 1.30 ഓടെ രാഹുൽ ഷാജി തോമസിനെ വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിനു ശേഷം രാഹുല്‍ സമീപത്തെ വീട്ടിലെത്തി താന്‍ ഒരാളെ അടിച്ചുകൊന്നതായി വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടിലെത്തി പരിശോധന നടത്തുകയും വണ്ടന്‍മേട് പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
ഇവര്‍ക്കൊപ്പം മറ്റൊരാള്‍ കൂടി മദ്യപിക്കാന്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം. ഇയാളെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ്, കട്ടപ്പന ഡി.വൈ.എസ്.പി വി.എ. നിഷാദ് മോന്‍, വണ്ടന്‍മേട് സി.ഐ. വി.എസ്. നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae
കാർ അപകടം; ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
പാല: വാഹനാപകടത്തിൽ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഇടുക്കി അടിമാലി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ഐകൊമ്പ് ആറാം മൈലിൽ ഇന്ന് രാവിലെ 8.45 ഓടെ ആയിരുന്നു അപകടം. ആറാം മൈലിലുള്ള വളവിൽ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
വാഹനം ഓടിച്ചിരുന്ന വാവച്ചൻ എന്ന വ്യക്തി ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നത്. വാവച്ചന്‍റെ മകൾ മെറിനും മെറിന്‍റെ ആറ് മാസം പ്രായമുള്ള കുട്ടിയുമാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം.
കുട്ടിയുടെ പിതാവ് വിദേശത്താണ്. കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹം പാല ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വാവച്ചനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post A Comment: