www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കി ജില്ലയിൽ ബുധനാഴ്ച്ച സ്‌കൂൾ അവധി

Share it:

holyday


ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് മൂന്ന്) അവധി പ്രഖ്യാപിച്ചു. എല്ലാ സ്‌കൂളുകൾക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്റ്റർ അറിയിച്ചു. 

നേരത്തെ ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ ബുധനാഴ്ച്ച അവധി നൽകിയിരുന്നു. പ്രൊഫഷണല്‍ കോളെജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്റ്റർമാർ അറിയിച്ചു. പരീക്ഷകള്‍ക്ക് മാറ്റമില്ല .

സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. പലയിടത്തും വ്യാപകമായ നാശനഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിലായി. തൃശൂരിൽ മഴമൂലം ഏഴ് വീടുകൾ ഭാഗികമായി തകർന്നു. ചാലക്കുടിയിൽ മൂന്നും, തൃശൂർ, മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാവക്കാട് മേഖലയിൽ ഓരോ വീടുകളുമാണ് തകർന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

കാർ അപകടം; ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാല: വാഹനാപകടത്തിൽ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഇടുക്കി അടിമാലി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ഐകൊമ്പ് ആറാം മൈലിൽ ഇന്ന് രാവിലെ 8.45 ഓടെ ആയിരുന്നു അപകടം. ആറാം മൈലിലുള്ള വളവിൽ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 

വാഹനം ഓടിച്ചിരുന്ന വാവച്ചൻ എന്ന വ്യക്തി ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നത്. വാവച്ചന്‍റെ മകൾ മെറിനും മെറിന്‍റെ ആറ് മാസം പ്രായമുള്ള കുട്ടിയുമാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. 

കുട്ടിയുടെ പിതാവ് വിദേശത്താണ്. കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹം പാല ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വാവച്ചനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Share it:

Idukki

Post A Comment: