www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ 20 കാരി ആംബുലൻസിൽ പ്രസവിച്ചു

Share it:



ഇടുക്കി: കോട്ടയം മെഡിക്കൽ കോളെജിലേക്കുള്ള യാത്രാ മധ്യേ യുവതി ആംബുലൻസിൽ പ്രസവിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ വള്ളക്കടവിൽ താമസിക്കുന്ന അസം സ്വദേശിനി ചാർമിള ബീഗ (20)മാണ് കോട്ടയത്തിനുള്ള യാത്രാ മധ്യേ മുണ്ടക്കയത്ത് വച്ച് ആംബുലൻസിൽ പെൺകുഞ്ഞിനു ജൻമം നൽകിയത്.  ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം.

പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചാർമിളയെ ബന്ധുക്കൾ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഡോക്ടർ നടത്തിയ പരിശോധനയിൽ ചാർമിളയുടെ ആരോഗ്യനില വഷളാണെന്നും വിദഗ്ധ ചികിത്സ വേണമെന്നും മനസ്സിലാക്കി കോട്ടയം മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്യുകയായിരുന്നു.  

ഇതിനായി ഡോക്ടർ കനിവ് 108 ആംബുലൻസിന്‍റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പെരുവന്താനം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് വിനോദ് പി.വി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രമ്യ ശശി ഉടൻ ആശുപത്രിയിൽ എത്തി ചാർമിളയുമായി കോട്ടയം മെഡിക്കൽ കോളെജിലേക്ക് യാത്രതിരിച്ചു.

ആംബുലൻസ് കോട്ടയം മുണ്ടക്കയം ഭാഗത്ത് എത്തിയപ്പോൾ ചാർമിളയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രമ്യ ശശി നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട് പോകാൻ കഴിയില്ലെന്ന നിഗമനത്തിൽ എത്തുകയുമായിരുന്നു.

ആംബുലൻസിൽ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. പുലർച്ചെ മൂന്നോടെ രമ്യ ശശിയുടെ പരിചരണത്തിൽ ചാർമിള കുഞ്ഞിന് ജന്മം നൽകി. തുടർന്ന് രമ്യ അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമശുശ്രൂഷ നൽകി. ഇരുവരെയും ഉടൻ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

കാർ അപകടം; ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാല: വാഹനാപകടത്തിൽ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഇടുക്കി അടിമാലി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ഐകൊമ്പ് ആറാം മൈലിൽ ഇന്ന് രാവിലെ 8.45 ഓടെ ആയിരുന്നു അപകടം. ആറാം മൈലിലുള്ള വളവിൽ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 

വാഹനം ഓടിച്ചിരുന്ന വാവച്ചൻ എന്ന വ്യക്തി ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നത്. വാവച്ചന്‍റെ മകൾ മെറിനും മെറിന്‍റെ ആറ് മാസം പ്രായമുള്ള കുട്ടിയുമാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. 

കുട്ടിയുടെ പിതാവ് വിദേശത്താണ്. കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹം പാല ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വാവച്ചനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


Share it:

Idukki

Post A Comment: