അമ്മക്കൊപ്പം വീടിനു പുറത്തേക്കിറങ്ങിയ കുട്ടിയെ കൊത്താനാഞ്ഞ് മൂർഖൻ. കുട്ടി രക്ഷപെട്ടത് അമ്മയുടെ സമയോചിത ഇടപെടലിലൂടെ. സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയ വീഡിയോയിലാണ് ഞെട്ടിക്കുന്ന ദൃശ്യമുള്ളത്. വീടിന്‍റെ പടിക്കെട്ടിനു താഴെക്കൂടെ ഇഴഞ്ഞു നീങ്ങുകയാണ് ഭീമൻ മൂർഖൻ പാമ്പ്.
ഇതറിയാതെ അമ്മയ്ക്കൊപ്പം കുട്ടി പടിക്കെട്ടിലൂടെ പുറത്തേക്ക് നടക്കുകയാണ്. പടിക്കെട്ടിലെത്തിയപ്പോൾ അമ്മക്ക് മുന്നേ കുട്ടി പുറത്തേക്കിറങ്ങി.
കാല് വച്ചതാവട്ടെ മൂർഖന്‍റെ മുമ്പിലും. പിന്നാലെ മൂർഖൻ പത്തി വിടർത്തി കൊത്താൻ ആഞ്ഞു. കുട്ടിയുടെ അമ്മ പൊടുന്നനെ കുട്ടിയെ എടുത്തുയർത്തിയതിനാൽ വലിയ ദുരന്തം വഴിമാറി. സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വീഡിയോ വൈറലായി മാറിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
നടിയും സുഹൃത്തും സഞ്ചരിച്ച കാർ മറിഞ്ഞു
തൃശൂർ: റോഡിലെ കല്ലിൽ കയറി നിയന്ത്രണം വിട്ട കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു. നടിയും സുഹൃത്തും അത്ഭുതകരമായി രക്ഷപെട്ടു. ആനമല റോഡിൽ പത്തടിപ്പാലത്തിനു സമീപം വെള്ളിയാഴ്ച്ച വൈകിട്ടായിരുന്നു അപകടം നടന്നത്. സിനിമ- സീരിയൽ നടി അനു നായർ, സുഹൃത്ത് അഞ്ജലി എന്നിവരാണ് കാറിലുണ്ടായിരുന്നത്.
ഇരുവർക്കും കാര്യമായ പരുക്കൊന്നുമില്ല. എറണാകുളം സ്വദേശിയാണ് അനുനായർ വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നോടെ മലക്കപ്പാറയിൽ നിന്നും ചാലക്കുടിക്ക് പോകുന്ന വഴിയിലായിരുന്നു അപകടം നടന്നത്. റോഡിലെ കല്ലിൽ കയറി നിയന്ത്രണം വിട്ട കാർ 50 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. പലതവണ കരണം മറിഞ്ഞ കാർ ഒരു മരത്തിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി. കാറിന് എയർബാഗ് ഉണ്ടായിരുന്നതിനാലാണ് ഇവർക്ക് പരുക്കേൽക്കാതെ രക്ഷപെടാനായത്.
ഇരുവരും സ്വയം കാറിൽ നിന്നും പുറത്തിറങ്ങി ഈ വഴി വന്ന സഞ്ചാരികളോട് സഹായം ചോദിക്കുകയായിരുന്നു. സഞ്ചാരികൾ ഇവരെ മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചു.
Post A Comment: