www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1764) Idukki (1732) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

37000 അടി ഉയരത്തിൽ പൈലറ്റുമാർ ഉറങ്ങിപ്പോയി

pilots
Share it:

pilots-fall-asleep-while-flying


അഡിസ് അബാബ: 37000 അടിയോളം ഉയരത്തിൽ വിമാനം പറക്കവെ പൈലറ്റുമാർ ഉറങ്ങിപ്പോയത് പരിഭ്രാന്തി പരത്തി. എത്യോപ്യൻ എയർലൈൻസിന്‍റെ വിമാനത്തിലാണ് സംഭവം നടന്നത്. 

സുഡാനിലെ ഖാർത്തൂമിൽ നിന്നും എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലേക്കുള്ള യാത്രക്കിടെയാണ് ET343 വിമാനത്തിലെ പൈലറ്റുമാർ ഉറങ്ങിപ്പോയത്. വിമാനത്താവളത്തോട് സമീപിച്ചപ്പോൾ എയർട്രാഫിക് കൺട്രോൾ മുന്നറിയിപ്പ് നൽകിയെങ്കിലും വിമാനം ഇറങ്ങാൻ തുടങ്ങിയില്ല.  

ഓട്ടോപൈലറ്റ് സംവിധാനം ഉണ്ടായിരുന്നതിനാൽ വിമാനം 37000 അടിയിലേക്ക് കുതിച്ചു. എയർട്രാഫിക് കൺട്രോളർമാർ പലതവണ പൈലറ്റുമാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിമാനം ഇറങ്ങേണ്ട റൺവേ മറികടന്നതോടെ ഓട്ടോ പൈലറ്റ് സംവിധാവും വിഛേദിക്കപ്പെട്ടു. 

തുടർന്ന് ആലാം മുഴങ്ങിയതോടെയാണ് പൈലറ്റുമാർ ഉണർന്നത്. 25 മിനിറ്റിനു ശേഷം ഇവർ വിമാനം റൺവൈയിൽ ഇറക്കി. വിമാനം സുരക്ഷിതമായിട്ടാണ് ഇറക്കിയതെന്നും ഭാഗ്യത്തിന് യാതൊരു പ്രതിസന്ധിയും ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1


സ്‌കൂളുകൾക്ക് നാളെ (ശനി) പ്രവൃത്തി ദിവസം 


തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തി ദിനം. കഴിഞ്ഞ് ആഴ്ച്ചകളിൽ ശക്തമായ മഴയെ തുടർന്ന് പല സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ നാളെ പ്രവൃത്തി ദിവസമാക്കിയതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

ഈ മാസം 24ന് ആരംഭിക്കുന്ന പരീക്ഷയ്ക്ക് ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകൾ അടക്കും. അടുത്തമാസം 12നാണ് വീണ്ടും സ്‌കൂളുകൾ തുറക്കുന്നത്. 




വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1


Share it:

world

Post A Comment: