കൊച്ചി: മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് നാല്) അവധി പ്രഖ്യാപിച്ചു. പ്രൊഫഷ്‌ണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
കഴിഞ്ഞ ദിവസങ്ങളിൽ ഈ മൂന്ന് ജില്ലകളിൽ വ്യാപക നാശനഷ്ടം ഉണ്ടായിരുന്നു. ഇതെ തുടർന്നാണ് നാളെയും ഇവിടങ്ങളിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അവധിയെ തുടർന്ന് നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്ന് കലക്റ്റർമാർ അറിയിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്‍റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae
Post A Comment: