www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അഹാനയുടെ കുടുംബം വേറെ ലെവലാണ്; വീഡിയോ കാണു

Share it:

കൊച്ചി: ലോക് ഡൗൺ ആണെങ്കിലും നടി അഹാനയും കുടുംബവും സോഷ്യൽ മീഡിയയിൽ സജീവമാണ്. പിതാവ് നടൻ കൃഷ്‌ണകുമാറുൾപ്പെടുന്ന കുടുംബത്തിലെ എല്ലാവരുടെയും സ്നേഹബന്ധം ഏറെ ശ്രദ്ധേയമാണ്. നാലു പെണ്‍കുട്ടികളുടെ അഛനായ കൃഷ്‌ണകുമാർ ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിലൂടെ മക്കളുടെ വിശേഷങ്ങളും കുടുംബ ചിത്രങ്ങളും കുറുമ്പുകൾ എല്ലാം പങ്കുവയ്ക്കാറുണ്ട്.

അച്ഛനു പിറകെ മകള്‍ അഹാനയും ഇഷാനിയും ഹന്‍സികയുമെല്ലാം അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചതോടെ വീട് മൊത്തത്തില്‍ ഒരു സിനിമ കുടുംബമായിട്ടുണ്ട്. ലോക്‌ ഡൗണ്‍ കാലത്തും എല്ലാവരും ഒന്നിച്ച്‌ ആഘോഷമാക്കുകയാണ്. കൃഷ്‌ണകുമാർ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

അഹാനയും ഇഷാനിയും ദിയയും ഹന്‍സികയും ചേര്‍ന്ന് വീടിന് അകത്ത് ഡാന്‍സ് ചെയ്യുകയാണ് വീഡിയോയില്‍. ഈ തകര്‍പ്പന്‍ ഡാന്‍സ് വീഡിയോ പകര്‍ത്തിയതാകട്ടെ, അച്ഛന്‍ കൃഷ്‌ണകുമാറും. വീട്ടില്‍ കുടുങ്ങി കിടക്കുന്ന എല്ലാവര്‍ക്കും ഞങ്ങളുടെ വക ഒരു എന്റര്‍ടെയിന്‍മെന്റ് എന്നാണ് വീഡിയോ പങ്കുവച്ച്‌ കൊണ്ട് കൃഷ്‌ണകുമാർ കുറിക്കുന്നത്. നാലു പേര്‍ക്കും ഒരേ താള ബോധം, അത്ഭുതപ്പെടുത്തുന്നു എന്നാണ് വീഡിയോയ്ക്ക് ആളുകള്‍ കമന്റ് ചെയ്യുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Video

Post A Comment: