www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1979) Idukki (1906) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ലെൻസിൽ നോക്കിയത് മിഠായി വരുമെന്ന് പറഞ്ഞതോടെ; ബാല്യകാല ചിത്രത്തിന്‍റെ രഹസ്യം വെളിപ്പെടുത്തി പാർവതി തിരുവോത്ത്

Share it:

യുവനടി പാർവതി തിരുവോത്തിനെ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവാറില്ല. നടിയുടെ ഒരു ബാല്യകാല ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. കുട്ടിക്കാലത്ത് ക്യാമറ കണ്ടാല്‍ തന്നെ പേടിച്ചു കരഞ്ഞിരുന്ന ഒരാളായിരുന്നു താനെന്ന് വെളിപ്പെടുത്തുകയാണ് പാര്‍വതി.

ചിത്രത്തിന് പിന്നിലെ സംഭവകഥകളും പാര്‍വതി ആരാധകരുമായി പങ്കിട്ടു. പാര്‍വതിയുടെ വാക്കുകള്‍- "ക്യാമറയെ എനിക്ക് ഭയമായിരുന്നു. കരച്ചില്‍ നിര്‍ത്താനേ കഴിയില്ല. എൻ്റെ അടുത്തേക്കു നീണ്ടു വരുന്ന ഒരു വിചിത്രമായ കണ്ണിനെപ്പോലെയാണ് ലെന്‍സ് തോന്നിപ്പിച്ചത്. നിരവധി പരാജയപ്പെട്ട ശ്രമങ്ങള്‍ക്കൊടുവില്‍ ധൈര്യം സംഭരിച്ച്‌, അമ്മയെ പറ്റി ച്ചേര്‍ന്നു നില്‍ക്കുന്നത് വിട്ട് ക്യാമറയ്ക്കു മുന്‍പില്‍ ഞാന്‍ നിന്നു.

ഒറ്റയ്ക്ക്! കണ്ണു വലുതായി തുറന്നു പിടിച്ച്‌. മരവിച്ച്‌. പിന്നോട്ട് പോകില്ലെന്നുറച്ച്‌. എങ്ങനെയാണ് ആ ചിരി അവിടെ കയറി വന്നത്? സുഹൃത്തുക്കളെ, ഞാന്‍ പറ്റിക്കപ്പെടുകയായിരുന്നു. ക്യാമറ നോക്കി ചിരിച്ചാല്‍ നിഗൂഢത നിറഞ്ഞ ആ കണ്ണില്‍ നിന്ന് ജെംസ് മിഠായി വരുമെന്ന് അവര്‍ എന്നോട് പറഞ്ഞു. ജെംസും വന്നില്ല, ഒരു കുന്തോം വന്നില്ല. ഒരു വിചിത്ര ചിരിയുമായി ഞാന്‍ അവിടെ പ്ലിങ്ങി നിന്നു!"

ഇളം പച്ച നിറത്തില്‍ പൂക്കളുള്ള ഉടുപ്പിട്ടാണ് പാര്‍വതിയുടെ നില്‍പ്പ്. അന്നത്തെ ആ ഫോട്ടോ എടുപ്പിനെക്കുറിച്ചുള്ള മങ്ങിയ ഓര്‍മകള്‍ ഇപ്പോഴും ഉണ്ടെന്നും ആ ഉടുപ്പ് മിസ് ചെയ്യാറുണ്ടെന്നും പാര്‍വതി പറയുന്നു. അന്നത്തെ ഫോട്ടോയിലെ ആ ചിരി, പിന്നീടും ഇടയ്ക്ക് മുഖത്ത് വരാറുണ്ടെന്ന് പാര്‍വതി കൂട്ടിച്ചേര്‍ത്തു. അതീവ ധൈര്യശാലിയായി നില്‍ക്കേണ്ടി വരുമ്പോൾ മുഖത്തു വരുന്ന വിചിത്രമായ ഈ ഭാവപ്രകടനം ചെറുപ്പത്തിലേ പഠിച്ചെടുത്തതാണെന്ന് നര്‍മരൂപത്തില്‍ താരം കൂട്ടിച്ചേര്‍ത്തു. എന്തായാലും പാര്‍വതിയുടെ ചിത്രവും എഴുത്തും ആരാധകര്‍ ഏറ്റെടുത്തു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment:

Portable Mini Air Cooler Fan with LED Light