www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലക്ഷദ്വീപിൽ നിന്നുള്ള ആദ്യ വെബ് സീരിയസ് വൻ ഹിറ്റ്

Share it:

എന്തിനും ഏതിനും കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന സൗഹൃദങ്ങള്‍ നിങ്ങള്‍ക്കുണ്ടോ ?  ഒരിക്കലെങ്കിലും സ്‌കൂള്‍ ജീവിതത്തിലേക്ക് തിരിച്ചു പോകാന്‍ കഴിഞ്ഞെങ്കില്‍ എന്നാഗ്രഹിച്ചിട്ടുണ്ടോ... ? ആരും തിരിച്ചു പോകാന്‍ കൊതിക്കുന്ന സ്‌കൂള്‍ ജീവിതത്തിന്‍റെ ഓർമപ്പെടുത്തലുകളും തമാശകളുമായി വെബ് സിരീസ്- സീറോ 3 യൂട്യൂബില്‍ തരംഗമാകുന്നു. ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യത്തെ വെബ് സിരീസാണിത്. 

കെ.എം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെപിബി സുലൈമാന്‍ സംവിധാനം ചെയ്ത വെബ് സിരീസിന് ഡോ. ഷരീഫാണ് കഥ ഒരുക്കിയിരിക്കുന്നത്. സിരീസിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് തബ്ഷീറാണ്. യാസര്‍, ഡോ. റിയാസ്, അസര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

അറിയപ്പെടാത്ത നിരവധി കലാകാരന്മാരുള്ള ലക്ഷദ്വീപില്‍ നിന്ന് ഇത്തരത്തിലൊരു വെബ് സിരീസ് ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച യാസര്‍ അഭിപ്രായപ്പെട്ടു. ലക്ഷദ്വീപിന്‍റെ മനോഹരമായ കാഴ്ച്ചകളും പുത്തന്‍ ആശയങ്ങളും ഉള്‍പ്പെടുത്തി ഇനിയും മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

shortfilm

Video

Post A Comment: