www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഗ്രീൻ സോണിൽ നിന്നും റെഡ് സോണിലേക്ക്; ഇടുക്കി കടുത്ത ജാഗ്രതയിൽ

Share it:

ഇടുക്കി: എല്ലാ കോവിഡ് രോഗികളും രോഗ മുക്തി നേടിയതോടെ ഗ്രീൻ സോണിലെത്തിയ ഇടുക്കി വീണ്ടും റെഡ് സോണിൽ. തുടർച്ചയായി കോവഡ് രോഗികളുടെ എണ്ണം വർധിച്ചതോടെയാണ് ജില്ലയെ വീണ്ടും റെഡ് സോണാക്കിയത്. ഇന്ന് നാല് പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരുടെ പരിശോധനാ ഫളം ഇതുവരെ വന്നിട്ടില്ലെന്നിരിക്കെ ജില്ലയിൽ വീണ്ടും രോഗികളുടെ എണ്ണം വർധിക്കുമെന്ന് ജില്ലാ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ അതീവ ജാഗ്രതയാണ് തുടരുന്നത്. നിലവിൽ നൽകിയിരുന്ന ഇളവുകൾ പുനക്രമീകരിച്ചിട്ടുണ്ട്. 

രോഗം സ്ഥിരീകരിച്ച പഞ്ചായത്തുകള്‍ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ചവര്‍ക്ക് പഞ്ചായത്തുമായി യാതൊരു ബന്ധവും ഇല്ലാത്തതിനാല്‍ വണ്ടിപെരിയാര്‍ പഞ്ചായത്തിനെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. കൂടാതെ ജില്ലയിലെ രോഗം സ്ഥിരീകരിച്ച വാര്‍ഡുകളില്‍ ഡബിള്‍ ലോക്ക് ഡൗണും ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ പ്രഖ്യാപിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കുന്നതിന്‍റെ ഭാഗമായി വണ്ടന്‍മേട് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകള്‍, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ ഏഴ്, ഒൻപത്,10 വാര്‍ഡുകള്‍ കട്ടപ്പന മുന്‍സിപ്പാലിറ്റിയിലെ മൂന്ന്,ആറ്, ഏഴ് വാര്‍ഡുകള്‍, ചക്കുപള്ളം പഞ്ചായത്തിലെ മൂന്ന്, നാല്, ആറ് വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ മെയ് മൂന്നു വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇവിടങ്ങളിൽ വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി നിരോധിച്ചു. 

അവശ്യ വസ്തുക്കള്‍ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് നല്‍കും. മുന്‍സിപ്പാലിറ്റി /പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കായിരിക്കും ചുമതല. ഓരോ വാര്‍ഡ് തലത്തിലും ഇത്തരം നിയോഗിച്ചിട്ടുള്ള സന്നദ്ധ സേവകരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കും. പ്രസ്തുത പ്രദേശങ്ങളില്‍ നിന്നും പുറത്തേക്കോ അകത്തേക്കോ യാത്ര ചെയ്യുന്നവരെ കര്‍ശനമായി പരിശോധിക്കും. ഉത്തരവിന്‍റെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. എല്ലാ വ്യക്തികളും പൊതുസ്ഥലത്ത് നിര്‍ബന്ധമായും മാസ്‌കുകള്‍ ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: