www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിഴിഞ്ഞത്ത് ചോരക്കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ; ചുറ്റും തെരുവുനായ്ക്കൾ

Share it:

തിരുവനന്തപുരം: ജനിച്ച് അഞ്ച് ദിവസം മാത്രം പ്രായമായ ചോരക്കുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ. വിഴിഞ്ഞം ചൊവ്വരയിലാണ് കുരിശടിക്ക് സമീപത്ത് പെൺകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടത്. നാട്ടുകാരനായ യുവാവ് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആരും പുറത്തിറങ്ങാത്ത ലോക്ഡൗണ്‍ കാലത്താണ് കുരിശടിയിൽ വെയിലത്ത് തുണിയിൽ പൊതിഞ്ഞൊരു ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. ജനിച്ചിട്ട് അഞ്ച് ദിവസം പ്രായമായിട്ടേയുള്ളൂ. 

വെയിലത്ത് കുരിശടിയിൽ ഉപേക്ഷിച്ച് പോയതിനാൽ ശരീരം ചുവന്നിരുന്നു. നേരിയ തോതിൽ നിർജലീകരണവും സംഭവിച്ചതൊഴിച്ചാൽ കുഞ്ഞ് ആരോഗ്യവതിയാണ്. ലോക്ക് ഡൗൺ മൂലം തെരുവ് നായ്ക്കൾ അലഞ്ഞു നടക്കുന്ന പ്രദേശത്താണ് കുഞ്ഞ് സുരക്ഷിതയായികിടന്നത്.  ഇതേസമയം ഇതിലൂടെ കടന്നുപോയ യുവാവാണ് രക്ഷകനായത്. ഇദ്ദേഹം കുഞ്ഞിനെ കണ്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 

തുടർന്ന്  വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നൽകി. പൊക്കിൾക്കൊടിയിൽ ക്ലിപ് ഉള്ളതിനാൽ ആശുപത്രിയിൽ വെച്ച് നടന്ന പ്രസവം ആകാമെന്നാണ് നിഗമനം. കുഞ്ഞിനെ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റി.  വിഴിഞ്ഞം പൊലീസ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Post A Comment: