www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

നാട്ടുകാർ റോഡിൽ കള്ളനെ തിരയുമ്പോൾ വീടിനുള്ളിൽ കള്ളന്‍റെ കാമകേളി

Share it:

കോഴിക്കോട്: അജ്ഞാത വേഷം കെട്ടി ഒരു നാടിനെ മുഴുവൻ വിറപ്പിച്ച കള്ളൻ പിടിയിലായതോടെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന പീഡന വിവരമാണ്. മാറാട്, ബേപ്പൂർ പ്രദേശത്ത് ഒരു മാസത്തോളം ഭീതി പരത്തിയ പയ്യാനക്കൽ മുല്ലത്ത് വീട്ടിൽ ആദർശ് (22) ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതോടെ പുറത്തു വന്നത് ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ആദർശ് അർധ രാത്രിയിൽ നാടിനെ മുഴുവൻ വിറപ്പിച്ചിരുന്നത്. 

റിമാൻഡിലായ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തു. രാത്രിയിൽ ബൈക്കിൽ വീട്ടിൽ നിന്നും ഇറങ്ങുന്ന ഇയാൾ വീടുകളുടെ വാതിലിൽ തട്ടുകയും പൈപ്പ് തുറന്നിടുകയും കല്ലെറിയുകയും ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്നേഹം നടിച്ചു പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിക്കാനാണ് പ്രതി രാത്രി ഏഴുമണിയോടെ ‘കള്ളൻ’ വേഷമിടുന്നതെന്നു പൊലീസ് പറഞ്ഞു. ഒരു പ്രദേശത്ത് വീടിന്‍റെ വാതിലിൽ മുട്ടിയ ശേഷം തന്‍റെ ബൈക്കിൽ രക്ഷപ്പെട്ടു മറ്റൊരിടത്തും ഇത് ആവർത്തിക്കും. 

പൊലീസിന്‍റെ കണ്ണുവെട്ടിക്കാനാണ് ഊടുവഴികൾ തിരഞ്ഞെടുത്തത്. വരുന്ന വഴിയിൽ കയ്യിൽ കരുതിയ കല്ല് റോഡിന്‍റെ ഇരുവശത്തുമുള്ള വീടുകൾക്കു നേരെ എറിയുകയും ചെയ്യും. ആളില്ലാത്ത വീടുകളിൽ പുറത്തെ പൈപ്പ് തുറന്നിടും. കള്ളനെ തിരഞ്ഞ് പ്രദേശവാസികൾ മുഴുവൻ റോഡിലിറങ്ങുന്നതു പതിവാണ്. ഈ സമയത്ത് പെൺകുട്ടിയെ വീട്ടിൽകയറി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ലോക്ഡൗൺ കാലത്തുപോലും ജനങ്ങൾ കള്ളനെ പിടിക്കാൻ പുറത്തിറങ്ങുന്ന സ്ഥിതി എത്തിയതോടെ സൗത്ത് അസി.കമ്മിഷണർ എ.ജെ.ബാബുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രംഗത്തിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം മാറാട് പൊലീസ് ഇൻസ്പെക്ടർ കെ. വിനോദിന്‍റെ നിർദ്ദേശപ്രകാരം ആളുകൾ കള്ളനെ പിടിക്കാൻ പുറത്തിറങ്ങിയില്ല. റോഡിൽ ആളുകളെ കാണാത്തതിനാൽ പന്തികേടു തോന്നിയ പ്രതി ഒരു വീടിന്‍റെ കുളിമുറിയിൽ കയറി ഒളിച്ചു. 

കുളിമുറിയിലേക്കു വന്ന സ്ത്രീ പ്രതിയെക്കണ്ട് ഒച്ചവച്ചതോടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ വ്യക്തമായി കണ്ട സ്ത്രീയിൽ നിന്നും വീട്ടുകാരിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. സിസിടിവി ചിത്രങ്ങളും പരിശോധിച്ചു. തുടർന്ന് ആളെത്തിരിച്ചറിഞ്ഞു താമസസ്ഥലത്തെത്തിയപ്പോൾ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. ലഹരി ഉപയോഗിക്കുന്ന ചില ചെറുപ്പക്കാർ കറുപ്പും വെളുപ്പും വസ്ത്രമണിഞ്ഞ് അലഞ്ഞു നടന്നതും ‘കള്ളനു’ സഹായമായി. ഇങ്ങനെ രാത്രി കറങ്ങിനടന്ന ആറുപേർക്കെതിരെ ലോക്ഡൗൺ ലംഘിച്ചതിന് കേസ് റജിസ്റ്റർ ചെയ്തു. മാറാട് എസ്ഐ ബി.ടി. സനൽകുമാർ, കെ.വി.ശശികുമാർ, സീനിയർ സിപിഒ പി. അജിത്ത് കുമാർ, സി.അരുൺ കുമാർ, പി.സരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Crime

Post A Comment: