www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ധാരാവിയിൽ കോവിഡ് എത്തിച്ചത് മലയാളി സംഘം; താമസിച്ചത് മരിച്ച രോഗിയുടെ വീട്ടിൽ

Share it:

മുംബൈ: ലക്ഷക്കണക്കിന് ആളുകൾ തിങ്ങിപാർക്കുന്ന ധാരാവിയിലെ ചേരിയിൽ കോവിഡ് രോഗം എത്തിയതോടെ രാജ്യം മുഴുവൻ ആശങ്ക പടർന്നിരിക്കുകയാണ്. ഇതിനിടെ ധാരാവിയിൽ രോഗം എത്തിച്ചത് മലയാളികളാണെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. കേരളത്തിൽ നിന്നെത്തിയവർ ധാരാവിയിലെത്തിയെന്നും ഇവരിൽ നിന്നാണ് രോഗം പടർന്നതെന്നുമാണ് മുംബൈ പൊലീസ് വ്യക്തമാക്കുന്നത്. നിസാമുദീനിലെ മത സമ്മേളനത്തിൽ പങ്കെടുത്ത ശേഷമാണ് മലയാളികൾ ധാരാവിയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. 

ധാരാവിയിൽ താമസിച്ചിരുന്ന 56 വയസുകാരൻ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇദ്ദേഹത്തിന് മലയാളികളിൽ നിന്നാണ് രോഗം പകർന്നതെന്നാണ് മുംബൈ പൊലീസ് ആരോപിക്കുന്നത്. മാർച്ച് 25നാണ് മത സമ്മേളനം കഴിഞ്ഞെത്തിയവർ മുംബൈയിലെത്തിയത്. മുംബൈയിൽ എത്തിയ ശേഷം ഇവർ കോഴിക്കോട്ടെക്ക് യാത്ര തിരിച്ചു. ധാരാവിയിൽ ഇവർ താമസിച്ചതായും പൊലീസ് വ്യക്തമാക്കുന്നു. 

മരിച്ചയാൾ വാടകക്ക് താമസിച്ച വീട്ടിലായിരുന്നു ഇവരുടെ താമസം. ധാരാവിയിൽ നിന്നും ഇവർ മാർച്ച് 24ന് കോഴിക്കോട്ടെക്ക് തിരിച്ചു. എന്നാൽ എത്ര മലയാളികൾ സംഘത്തിലുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. വിവരം കേരള സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതായും മുംബൈ പൊലീസ് അറിയിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: