www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അതെ.. ആ കല്ലുകൾ നിരങ്ങി നീങ്ങിയത് തന്നെ; തനിയെ സഞ്ചരിച്ച കല്ലുകളെ കുറിച്ച് നാസ

Share it:

വാഷിങ്ടൺ: കല്ലുകൾ തനിയേ ചലിക്കുമോ.... ശാസ്ത്ര ലോകത്തിനു തന്നെ അത്ഭുതമായിട്ടുള്ള സംഭവമാണ് അമേരിക്കയിലെ ചലിക്കുന്ന കല്ലുകൾ. നിരങ്ങി നീങ്ങുന്ന തരത്തിലുള്ള കല്ലുകളുടെ ചിത്രങ്ങൾ കാലങ്ങളായി ശാസ്ത്ര സമൂഹത്തിനും വെല്ലുവിളിയായിരുന്നു. എന്നാൽ ഇപ്പോൾ സംഭവത്തിനു പിന്നിലെ രഹസ്യം നാസ തന്നെ വെളിപ്പെടുത്തിയിരിക്കുകായണ്. 

അമേരിക്കയിലെ ഡെത്ത് വാലിയിലാണ് കല്ലുകൾ ചലിക്കുന്നതായി കണ്ടെത്തിയത്. ഡെത്ത് വാലിയിലെ റെയ്‌സ് ട്രാക്ക് പ്ലേയ് എന്ന വരണ്ട തടാകത്തിൽ നിന്നാണ് ഈ ചിത്രം പകർത്തിയത്. മഞ്ഞുകാലത്ത് കല്ലിന്‍റെ പുറംഭാഗത്തായി ഈര്‍പ്പം മാറി നേരിയ മഞ്ഞുപാളികള്‍ രൂപപ്പെടാറുണ്ട്.

അപ്പോള്‍ തടാകത്തിന്‍റെ അടിത്തട്ട് മഞ്ഞും ഈര്‍പ്പവും നിറഞ്ഞ് ചെളി പരുവമായിട്ടുണ്ടാവും. പ്രദേശത്തെ ശക്തമായ കാറ്റ് കൂടി ഇടപെടുന്നതോടെ കല്ലുകള്‍ നേര്‍ത്ത മഞ്ഞുപാളികളുടെ സഹായത്തില്‍ നിരങ്ങി നീങ്ങും. സൂര്യന്‍ ഉദിച്ച് മഞ്ഞ് ഉരുകിപോയാല്‍ ചലനം അവസാനിക്കുകയും ചെയ്യും. വീണ്ടും പഴയ അവസ്ഥ വരുമ്പോള്‍ കല്ലുകള്‍ ചലിക്കുകയും ചെയ്യുന്നതാണെന്നാണ് നാസ വ്യക്തമാക്കുന്നത്. ഈ അദ്ഭുതപ്രതിഭാസം കാണപ്പെടുന്ന റേസ്ട്രാക് പ്ലേയ് തടാകം ഏതാണ്ട് പൂര്‍ണമായും സമനിരപ്പിലുള്ളതാണ്.

വര്‍ഷങ്ങളോളം അത്ഭുത വിഷയമായിരുന്നെങ്കിലും യഥാര്‍ഥ കാരണം ശാസ്ത്രം വിശദീകരിക്കുമ്പോള്‍ അത്ഭുതം എല്ലാം ഇല്ലാതാകാനുള്ള സാധ്യതയുണ്ടെന്നും നാസ വ്യക്തമാക്കുന്നു. വര്‍ഷങ്ങളെടുത്താണ് പല കല്ലുകളും സഞ്ചാരം പൂര്‍ത്തിയാക്കുന്നത്. ചലനത്തിനിടെ ചില കല്ലുകള്‍ കീഴ്മേല്‍ മറിയുകയും ചെയ്‌തിട്ടുണ്ട്‌. മിനിറ്റില്‍ അഞ്ച് മീറ്റര്‍ വരെ സഞ്ചരിച്ച കല്ലുകളെക്കുറിച്ചും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 36 കിലോഗ്രാം വരെ ഭാരമുള്ള കല്ലുകളുടെ ചലനം വരെ ഇവിടെയുണ്ടായിട്ടുണ്ട്. പരമാവധി 800 മീറ്റര്‍ വരെ കല്ലുകള്‍ സഞ്ചരിച്ചതായും കണ്ടെത്തിയിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Science

Post A Comment: