മലപ്പുറം: കോവഡിനെതിരെയുള്ള പോരാട്ടത്തിനിടെ ഒരു തുളസിമാലയിൽ വിവാഹ ചടങ്ങുകൾ അവസാനിപ്പിച്ച് ആരോഗ്യ പ്രവർത്തക. സ്വകാര്യ ആശുപത്രിയിലെ നഴ്സായ മലപ്പുറം മേലാറ്റൂർ സ്വദേശി ദീപ്തിയുടെ വിവാഹമാണ് ഒരു തുളസിമാലയിൽ കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് നേരെ പോയത് ജോലിക്കും. ദീപ്തിയുടെയും മഞ്ചേരി ചെട്ടിയങ്ങാടി സ്വദേശിയ സുധീപിന്‍റെയും വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നതാണ്.
എന്നാൽ കോവിഡ് വില്ലനായി കടന്നു വന്നതോടെ സ്ഥിതിഗതികൾ മാറി. ഇതോടെയാണ് ഇന്നലെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചത്. ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ ചടങ്ങുകൾ ഒഴിവാക്കി. ദീപ്തി ആരോഗ്യ പ്രവർത്തക ആയതിനാൽ തന്നെ ലീവെടുക്കുക അസാധ്യം. ഇതോടെ ഒരു ദിവസത്തെ ലീവാണ് ദിപ്തി വിവാഹത്തിനായി എടുത്തത്.
രാവിലെ വരൻ ദീപ്തിയ്ക്ക് വരണമാല്യമണിയിക്കാന്‍ എത്തിയത് ബൈക്കിലായിരുന്നു. വീട്ടിലെത്തി സുദീപ് ദീപ്തിക്ക് തുളസിമാലയണിയിച്ചു. വിവാഹം കഴിഞ്ഞു, അത്രതന്നെ. ഇങ്ങനെയും വിവാഹം നടത്താമെന്നാണ് ഇവര്‍ തെളിയിക്കുന്നത്. ദീപ്തിക്ക് ഉടന്‍ ആശുപത്രിയില്‍ തിരിച്ചെത്തുകയും വേണമായിരുന്നു. വേങ്ങരയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് സുധീപ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: