www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലോക് ഡൗണിൽ പിറന്ന കുഞ്ഞിന് പേര് സാനിറ്റൈസർ

Share it:

ലക്‌നൗ: കോവിഡ് കാലത്ത് പിറന്ന കുഞ്ഞിന് എന്ത് പേരിടണം. നേരത്തെ കോവിഡ് കാലത്തുണ്ടായ ഇരട്ടക്കുട്ടികൾക്ക് കോവിഡെന്നും കൊറോണയെന്നും പേരിട്ടത് വാർത്തയായിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തർപ്രദേശിലെ സഹരൺപൂർ ജില്ലയിൽ കുഞ്ഞിന് വ്യത്യസ്ത പേരിട്ടത്. പൊന്നോമനയ്ക്ക് സാനിറ്റൈസർ എന്നാണ് മാതാപിതാക്കൾ പേര് നൽകിയിരിക്കുന്നത്. 

കൊറോണ വൈറസ് ഭീതി വിതച്ചെത്തിയപ്പോൾ രക്ഷകനായി എത്തിയത് സോപ്പും സാനിറ്റൈസറും ആയിരുന്നു. സാനിറ്റൈസർ ഉപയോഗിച്ച് കൈ നിരന്തരം വൃത്തിയാക്കാനായിരുന്നു ആരോഗ്യപ്രവർത്തകർ പറഞ്ഞത്. കൊറോണയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്നായിരുന്നു സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുന്നത്. 

തങ്ങളുടെ കുഞ്ഞോമനയ്ക്ക് ഈ പേര് നൽകാൻ മാതാപിതാക്കളെ പ്രേരിപ്പിച്ചതും ഇത് തന്നെയാണ്. കോവിഡ് 19നെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടത്തുന്ന പ്രവർത്തനങ്ങളിൽ തങ്ങൾ തൃപ്തരാണെന്നും ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കുട്ടിയുടെ പിതാവ് വ്യക്തമാക്കി.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Viral

Post A Comment: