www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കലിംഗ ശശി ഓർമയായത് ആദ്യ ഹോളിവുഡ് ചിത്രം തീയേറ്ററിലെത്തുന്നത് കാണാനാവാതെ

Share it:

കൊച്ചി: വ്യത്യസ്ത വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ കലിംഗ ശശി വിടവാങ്ങിയത് ആദ്യമായി അഭിനയിച്ച ഹോളിബുഡ് ചിത്രം തീയേറ്ററിലെത്തുന്നതിനു മുൻപ്. അതീവ രഹസ്യമായിട്ടാണ് ശശി ഹോളിവുഡ് ചിത്രത്തിൽ അഭിനയിച്ചത്. മലയാളത്തിലെ പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇക്കാര്യത്തിൽ സൂചന നൽകിയിരുന്നു. എന്നാൽ സിനിമയുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് പറയാൻ പാടില്ലെന്ന കരാറിലായിരുന്നു അഭിനയിച്ചത് എന്നതിനാൽ ഈ വിവരങ്ങൾ ഇന്നും ആർക്കും അറിയില്ല. 

അഞ്ച് വർഷം മുൻപാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയതെങ്കിലും ഇതുവരെ ആ സിനിമ പുറത്തിറങ്ങിയിട്ടില്ല. ഗദ്ദാമയിൽ അഭിനയിക്കാൻ ദുബായിൽ എത്തിയതോടെയാണ് ഹോളിവുഡ് സിനിമയിലേക്ക് ക്ഷണം ലഭിച്ചത്. ഹോളിവൂഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ കഥയെ അടിസ്ഥാനമാക്കിയ ചിത്രത്തിൽ യൂദാസിന്‍റെ റോളായിരുന്നു ശശിക്ക്. ചിത്രത്തിൽ പ്രമുഖ താരങ്ങളെക്കാൾ ഉയർന്ന പ്രതിഫലമാണ് ശശിക്ക് അവർ വാഗ്ദാനം ചെയ്തത്. 

അദ്ദേഹത്തിന്‍റെ രൂപമായിരുന്നു അതിനു കാരണമെന്നും ശശി വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ പ്രൊഡക്ഷൻ കമ്പനി അനൗൺസ് ചെയ്യാതെ പേരോ വിവരങ്ങളോ വെളിപ്പെടുത്തരുതെന്ന കരാറുള്ളതിനാൽ കൂടുതൽ പറയാൻ ശശിക്കും കഴിയുമായിരുന്നില്ല. താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും ഹെലി കോപ്റ്ററിലാണ് ഷൂട്ടിങ് സൈറ്റിലെത്തിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്‍റെ മരണം വരെ സിനിമ തീയേറ്ററിലെത്തുന്നത് കാണാൻ ഭാഗ്യമുണ്ടായില്ല. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

Post A Comment: