www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുവതിയുടെ ചെവിക്കുള്ളിൽ വല കെട്ടി എട്ടുകാലി; ഞെട്ടിക്കുന്ന കാഴ്ച്ച

Share it:

സിചുവാൻ: ചെവിക്കുള്ളിൽ ചെറിയൊരു പ്രാണി അകപ്പെട്ടാൽ തന്നെ പാടുപെടുന്നവരാണ് നമ്മൾ. എന്നാൽ ചെവിക്കുള്ളിൽ എട്ടുകാലി കൂടുകെട്ടി താമസം തുടങ്ങിയാലോ. ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് സംഭവം. അസാധാരണമായ തരത്തില്‍ ചെവിവേദനയും അസ്വസ്ഥതയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരു സ്ത്രീ സിചുവാനിലെ മിയാന്‍യാംഗ് എന്ന ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. സംഗതി എന്താണെന്ന് ആദ്യം ഡോക്ടര്‍മാര്‍ക്ക് മനസിലായില്ല. 

എന്നാല്‍ പിന്നീട് 'ഓട്ടോസ്‌കോപി' ചെയ്തുനോക്കിയപ്പോള്‍ ചെവിക്കകത്ത് ഒരു എട്ടുകാലിയെ ഇവര്‍ കണ്ടെത്തുകയായിരുന്നു. അതും ജീവനുള്ള ഒരെണ്ണം. ഏഴ് ദിവസത്തോളമായി ചെവിക്കുള്ളില്‍ ഇത് പെട്ടിട്ട്. ജീവന് ഭീഷണിയൊന്നും ഉയരാഞ്ഞതിനാല്‍ തന്നെ, അത് ചെവിക്കകത്തെ കനാലിനുള്ളില്‍ വല കെട്ടി താമസം തുടങ്ങുകയായിരുന്നു. 'ഓട്ടോസ്‌കോപ്പി'യിലൂടെ ഡോക്ടര്‍മാര്‍ കണ്ട ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

ഏറെ അസ്വസ്ഥതപ്പെടുത്തുന്നതും പേടിപ്പെടുത്തുന്നതുമാണ് ഈ ദൃശ്യങ്ങള്‍. ചെറിയ എട്ടുകാലിയായിരുന്നത് കൊണ്ട് തന്നെ അത് ചെവിക്കകത്ത് കാര്യമായ തകരാറുകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും, ഭാഗ്യം കൊണ്ട് മാത്രമാണ് കേള്‍വിത്തകരാറ് സംഭവിക്കാഞ്ഞതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പിന്നീട് മരുന്നൊഴിച്ച് മയക്കിയ ശേഷമാണ് ഇവര്‍ എട്ടുകാലിയെ പുറത്തെടുത്തത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Trending

Viral

Post A Comment: