www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1952) Idukki (1882) Mostreaded (1617) Crime (1473) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

ഇങ്ങനെ വീട്ടിലിരിക്കുന്നത് ആദ്യം; നിഷ സാരംഗ് ലോക് ഡൗണിനെ കുറിച്ച്

Share it:

കൊച്ചി: ലോക് ഡൗണിൽ വീട്ടിൽ അടച്ചിരിക്കുകയാണെങ്കിലും സദാ സമയവും തിരക്ക് തന്നൊയാണ് നിഷ സാരംഗിന്. ഉപ്പും മുളകും എന്ന കുടുംബ സീരിയലിലൂടെ ജന ഹൃദയം കീഴടക്കിയ താരം പ്രമുഖ മലയാളം മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സ്വന്തം വിശേഷങ്ങൾ പങ്കുവച്ചത്. 

ലോക്ക് ഡൗണിലും മക്കളും മരുമകനും പേരകുട്ടിയും അടുത്തുളളതിന്‍റെ സന്തോഷം നടി പങ്കുവെച്ചു. മക്കള്‍ അടുത്തുളളതുകൊണ്ട് അവര്‍ക്ക് ഇഷ്ടമുളളതൊക്കെ തയ്യാറാക്കി കൊടുക്കുന്നുണ്ട്. അപ്പോഴും ഞാനവരോട് പറയും. ഇത് ആര്‍ഭാടത്തിന്‍റെ സമയമല്ല. അത് മനസിലാക്കാന്‍ അവര്‍ക്കാവുന്നുണ്ട്. ജീവിതത്തില്‍ ഒരിക്കലും ഇങ്ങനെ വീട്ടിലിരുന്ന ഓര്‍മയില്ലെന്നും നടി പറയുന്നു.

കൊറോണയെന്നും കൊവിഡെന്നുമൊക്കെ പത്രത്തില്‍ വായിച്ചും ടിവിയില്‍ കണ്ടും ആകുലപ്പെട്ടിരുന്നെങ്കിലും ഇത്ര പെട്ടെന്ന് പടിക്കലെത്തി ഗേറ്റിന് താഴിടുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല. വീട്ടിലിരിക്കുന്നത് സന്തോഷമെങ്കിലും ഈ നേരം തനിക്ക് അങ്ങനയെല്ലെന്നും നടി പറയുന്നു. നാം സുരക്ഷിതമായ സ്ഥലത്ത് തന്നെ. കഴിക്കാന്‍ നല്ല ഭക്ഷണവുമുണ്ട്,. അങ്ങനെയല്ലാത്ത എത്രയെറേ ആളുകള്‍ പുറത്തുണ്ട്.

ഒപ്പം ലോക് ഡൗണ്‍ കാലത്ത് വായന വീണ്ടും തുടങ്ങിയെന്നും നടി പറഞ്ഞു. പണ്ട് വായനയായിരുന്നു വലിയ ഇഷ്ട്ടം. പല തിരക്കുകളില്‍ അത് നിന്നുപോയി. ഇപ്പോള്‍ കിട്ടുന്ന നേരത്തൊക്കെ വായിക്കാന്‍ ശ്രമിക്കുന്നു. മാധവിക്കുട്ടിയെ ആണ് ഒത്തിരി ഇഷ്‌ടം. ഒപ്പം ബഷീറും മുകുന്ദനുമെല്ലാം പ്രിയപ്പെട്ട എഴുത്തുകാരാണെന്നും നടി വ്യക്തമാക്കി.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Post A Comment: