www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

എഴുതുന്നത് സ്ക്രീപ്റ്റല്ല, ബിരിയാണി റെസിപ്പി; വിനിതീനെതിരെ കിടുക്കൻ ട്രോളുമായി ഭാര്യ

Share it:

ലോക് ഡൗണിൽ ഭാര്യ തന്നെ ട്രോളിയിരിക്കുകയാണ് വിനീത് ശ്രീനിവാസനെ. ബലിയ ഡയറിയിൽ ഗൗരവത്തോടെ എഴുതികൊണ്ടിരിക്കുന്ന വിനീത് ശ്രീനിവാസന്‍റെ ചിത്രത്തിനാണ് ഭാര്യ ദിവ്യ ഉഗ്രൻ കമന്‍റ് കൊണ്ട് ട്രോളിയത്. ഗൗരവം കണ്ട് തെറ്റിധരിക്കേണ്ട എഴുതുന്നത് പുതിയ ചിത്രത്തിന്‍റെ സ്ക്രിപ്റ്റ് ഒന്നുമല്ല, യൂട്യൂബിൽ നിന്ന് ബിരിയാണി റെസിപ്പി കോപ്പി അടിക്കുകയാണ് എന്നാണ് താരത്തിന്‍റെ ദിവ്യ പറയുന്നത്. വിനീതിന്‍റെ ലോക്ക്‌ ഡൗൺ കാല ജീവിതം പരിചയപ്പെടുത്തുകയാണ് ദിവ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത ചിത്രം. 

നടൻ ശ്രീനിവാസന്‍റെ മകൻ എന്ന പേരിലാണ് വിനീത് ശ്രീനിവാസനെ തുടക്കത്തിൽ മലയാളികൾ അറിഞ്ഞിരുന്നതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമാതാവ് തുടങ്ങി വിവിധ രംഗങ്ങളിൽ  സ്വന്തമായ മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സാധിച്ചൊരു വ്യക്തിത്വം കൂടിയാണ്. കരിയർ മികവിനൊപ്പം തന്നെ സൗഹൃദങ്ങൾകൊണ്ടും പെരുമാറ്റം കൊണ്ടും കൂടിയാണ് വിനീത് മലയാളികളുടെ മനം കവർന്നത്.

നല്ലൊരു ഭർത്താവും അതിലേറെ നല്ലൊരു അഛനും കൂടിയാണ് വിനീത്. മക്കൾക്കും ഭാര്യയ്ക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങൾ വിനീത് ഇടയ്‌ക്കെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മക്കൾക്കൊപ്പം ചിരിയും കളിയുമായിട്ടുള്ള തന്‍റെ അഛൻ വേഷവും വിനീത് നന്നായി ആസ്വദിക്കുന്നുണ്ടെന്ന് ആ ചിത്രങ്ങളിൽ നിന്നും മനസിലാക്കാം.

അടുത്തിടെയാണ് വിനീതിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്.അടുത്തിടെ മകളേയും എടുത്ത് നില്‍ക്കുന്ന ഭാര്യ ദിവ്യയുടെ ചിത്രം വിനീത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിരുന്നു. അന്ന് ആദ്യമായാണ് മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രം താരം പോസ്റ്റ് ചെയ്യുന്നത്. ഷനയ ദിവ്യ വിനീത് എന്നാണ് മകൾക്ക് പേര് നൽകിയിരിക്കുന്നത്.  2012 ഒക്ടോബര്‍ 18 നാണ് വിനീത് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ദിവ്യയെ വിവാഹം ചെയ്യുന്നത്. വിഹാൻ എന്നൊരു മകൻ കൂടിയുണ്ട് ഈ ദമ്പതികൾക്ക്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Gallery

Viral

Post A Comment: