www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഞാൻ വീണ്ടും വിവാഹിതനായി; വധു ഡോക്‌ടറാണെന്നും ചെമ്പൻവിനോദ്

Share it:

കൊച്ചി: ലോക് ഡൗണിൽ സന്തോഷ വാർത്ത പങ്കുവച്ച് നടൻ ചെമ്പൻവിനോദ്. കോട്ടയം സ്വദേശിനിയും ഡോക്‌ടറുമായ മറിയം തോമസുമായുള്ള വിവാഹ വാർത്തയാണ് ചെമ്പൻവിനോദ് പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിവാഹ വാർത്ത ആരാധകരെ അറിയിച്ചത്. മലയാള സിനിമയില്‍ നായകനായും സഹനടനായും വില്ലനായും ഒക്കെ മികവ് തെളിയിച്ചിട്ടുള്ള താരം കുറഞ്ഞ കാലകൊണ്ടാണ് മലയാളികളുടെ പ്രിയ താരമായി മാറിയത്. 

ഈ മ യൌ എന്ന സിനിമയിലെ അഭിനയത്തിന് 2018ല്‍ ഐഎഫ്എഫ്‌ഐയില്‍ മികച്ച നടനുള്ള പുരസ്‌കാരം ചെമ്പന്‍ വിനോദിന് ലഭിച്ചിരുന്നു. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിലെ ജോസ് എന്ന ടൈറ്റില്‍ കഥാപാത്രം ചെമ്പന്‍ വിനോദിന്‍റെ അഭിനയ ജിവിതത്തിലെ മികച്ച ഒന്നാണ്. 

ചെമ്പന്‍ വിനോദിന്‍റെ രണ്ടാം വിവാഹമാണിത്. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്. ട്രാന്‍സ്, ബിഗ് ബ്രദര്‍ എന്നിവയാണ് താരത്തിന്‍റേതായി ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങള്‍. ചെമ്പൻവിനോദിന്‍റെ രണ്ടാം വിവാഹമാണിത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

mollywood

Post A Comment: