www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

താലി ചാർത്തുമ്പോൾ ഞാൻ കരയുകയായിരുന്നു; വിവാഹ ദിനത്തെ കുറിച്ച് കനിഹ

Share it:

ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ മനം കവർന്ന നായികയാണ് കനിഹ. ലോക് ഡൗണിൽ കനിഹ സദാസമയം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. വർക്ക് ഔട്ട് വീഡിയോകളാണ് കനിഹ കൂടുതലായും പങ്കുവച്ചത്. എന്നാൽ ഇതിനിടെ തന്‍റെ വിവാഹ ആല്‍ബത്തിലെ ചില ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്. ഒപ്പം ആ ദിവസത്തെ ഓര്‍മകളും. "ആൽബം മറിച്ച് നോക്കിയിരുന്നപ്പോൾ മണിക്കൂറുകൾ കടന്നു പോയി. ഓരോ പേജും മറിച്ചു നോക്കുമ്പോള്‍ തോന്നുന്ന ആനന്ദം പറഞ്ഞറിയിക്കാനാവില്ല. കാരണം ഓരോന്നും ഓര്‍മകളുടെ കെട്ടഴിച്ചു വിടുന്നു. ഇതാണ് എന്‍റെ പ്രിയപ്പെട്ട നിമിഷങ്ങളില്‍ ചിലത്. അതേ ഏതൊരു കല്യാണ പെണ്ണിനേയും പോലെ അദ്ദേഹമെന്‍റെ കഴുത്തില്‍ താലി ചാര്‍ത്തിയപ്പോള്‍ ഞാനും കരഞ്ഞു. അത് വികാരനിര്‍ഭരമായ നിമിഷമായിരുന്നു". കനിഹ കുറിക്കുന്നു.

ഒപ്പം തന്‍റെ ആരാധകരോട് ഇത് പോലെ പ്രിയപ്പെട്ട വിവാഹ ചിത്രങ്ങള്‍ പങ്കുവയ്ക്കാനും താരം ആവശ്യപ്പെടുന്നുണ്ട്. സോഫ്റ്റ് വെയർ എഞ്ചിനീയറായ ശ്യാം രാധാ കൃഷ്‌ണനെ 2008 ലാണ് കനിഹ വിവാഹം കഴിക്കുന്നത്. 2010-ൽ ഇരുവർക്കും ഒരു മകൻ ജനിച്ചു റിഷി. ലോക്ക് ഡൌൺ കാലത്ത് മകനൊപ്പമുള്ള വർക്കൗട്ട് വീഡിയോയും താരം പങ്കുവച്ചിരുന്നു. ലോക്ക് ഡൗണ്‍ ദിവസങ്ങളില്‍ വീട്ടില്‍ കഴിയുകയായിരുന്ന കനിഹ 10 ദിവസങ്ങള്‍ക്കു ശേഷം ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ഹൃദയ ഭേദകമായ കുറിപ്പ് വൈറലായിരുന്നു.

'പത്തു ദിവസമായി വീടിനകത്തു തന്നെ കഴിഞ്ഞു കൂടുകയായിരുന്നു. അതിനു ശേഷം ഇന്നിപ്പോള്‍ ആദ്യമായി അവശ്യ സാധനങ്ങള്‍ മേടിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ച്ചകള്‍. ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ദഹിക്കാന്‍ അല്പം പ്രയാസപ്പെടുകയാണ്. വിജനമായ റോഡില്‍ കൂടി വണ്ടിയോടിച്ചു പോയപ്പോള്‍ സത്യത്തില്‍ ഞാന്‍ കരയുകയായിരുന്നു. എന്തിനെന്നു പോലുമറിയില്ല.

നമ്മള്‍ ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. നമ്മുടെ കൊച്ചു കുഞ്ഞുങ്ങളടക്കം. പുറത്തു പോയി ഇഷ്ടം പോലെ കളിച്ചിരുന്ന അവര്‍ക്ക് വീട്ടില്‍ അടച്ചു പൂട്ടിയിരിക്കേണ്ടി വരുന്നതിന്‍റെ ഗൗരവം ചിലപ്പോള്‍ മനസിലായില്ലെന്നിരിക്കാം. നമ്മുടെ യാന്ത്രിക ജീവിതത്തിനും ഒരു ഫുള്‍സ്റ്റോപ്. വന്നുപെട്ടിരിക്കുന്നു. നമ്മളില്‍ പലര്‍ക്കും ഇപ്പോള്‍ വേതനം പോലുമില്ല. ഇതുവരെയായി സമ്പാദിച്ചതു കൊണ്ട് കഴിയുകയാണ്. ഇനി ഇത് എത്ര നാള്‍ തുടരേണ്ടി വരുമെന്നും അറിയില്ല. പ്രതീക്ഷയാണ് ഇനി ആകെ ബാക്കിയുളളത്. കനിഹ കുറിച്ചു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Viral

Post A Comment: