www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1952) Idukki (1882) Mostreaded (1617) Crime (1473) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

ലഹരിക്കായി ചാരായത്തിൽ കലർത്തിയത് സാനിറ്റൈസർ; യുവതിയും സഹോദരനും മരിച്ചു

Share it:

ധർവാഡി: മദ്യം കിട്ടാതായതോടെ ലഹരി പിടിക്കാൻ വാറ്റ് ചാരായത്തിൽ സാനിറ്റൈസർ ചേർച്ച് കുടിച്ച യുവതിയും സഹോദരനും മരിച്ചു. കര്‍ണാടകയിലെ ധാര്‍വാഡിലാണ് സംഭവം. ധാര്‍വാഡിലെ കല്‍ഘതഗി താലൂക്ക് സ്വദേസികളായ ബസവരാജ് വെങ്കപ്പ(45) സഹോദരി ജംബാവ (47) എന്നിവരാണ് മരിച്ചത്. ഇവര്‍ സ്ഥിര മദ്യപാനികളായിരുന്നുവെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ലോക്ക് ഡൗണിനെത്തുടര്‍ന്ന് മദ്യവില്‍പ്പന നിരോധിച്ചതോടെ ഇരുവരും കടുത്ത അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. 

മദ്യം കിട്ടാതെ വന്നതോടെ വാറ്റ് ചാരായത്തോടൊപ്പം ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്ത് കുടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൂലിപ്പണിക്കാരനായിരുന്നു ബസവരാജ്. സാനിറ്റൈസറില്‍ മദ്യത്തിന്‍റെ അംശം ഉണ്ടെന്ന് അറിഞ്ഞ അവര്‍ വാറ്റുചാരായത്തില്‍ സാനിറ്റൈസര്‍ ചേര്‍ത്ത് കുടിക്കുകയായിരുന്നു. 

നാല് ദിവസത്തോളം ഇങ്ങനെ സാനിറ്റൈസര്‍ കുടിച്ചുവെന്നാണ് വിവരം. ശനിയാഴ്ച വൈകുന്നേരത്തോടെ ബസവരാജിനും ജംബാവയ്ക്കും കടുത്ത വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലെത്തി ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് ഇവര്‍ സാനിറ്റൈസര്‍ കുടിച്ച വിവരം പുറത്തറിയുന്നത്. അധികം വൈകാതെ മരണപ്പെടുകയുമായിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

National

Post A Comment: