www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1952) Idukki (1882) Mostreaded (1617) Crime (1473) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

കൂട്ടുകാരും സിനിമാ ചർച്ചയുമില്ലാതെ ദിലീപ്; പക്കാ വീട്ടമ്മയായി കാവ്യ; ദിലീപിന്‍റെ ലോക് ഡൗൺ ഇങ്ങനെ

Share it:

കൊച്ചി: ലോക് ഡൗണിനു തൊട്ടു മുൻപുവരെ മാധ്യമങ്ങളിൽ സജീവമായിരുന്നു നടൻ ദിലീപ്. നടി കേസിൽ വിചാരണ തുടങ്ങിയതോടെയാണ് താരം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങളുമായും താരം നിറഞ്ഞു നിന്നു. എന്നാൽ ലോക് ഡൗൺ പ്രഖ്യാപനത്തിനു ശേഷം ദിലീപിനെ ആരും കണ്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ പോലും അപ്ഡേഷൻ ഇല്ലാതെ താരം എവിടെ പോയെന്നാണ് ആരാധകരും ചോദിക്കുന്നത്. സാധാരണയായി താരത്തിന്‍റെയും കുടുംബത്തിന്‍റെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വരാറുണ്ട്. 

എന്നാൽ കഴിഞ്ഞ ഒരു മാസമായി ദിലീപ് ഇത്തരത്തിൽ ഒരു രംഗത്തും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇതോടെ ആരാധകരും ചോദ്യമായി. എന്നാൽ ലോക് ഡൗൺ കാലം താരം കുടുബത്തോടൊപ്പം സമയം ചിലവഴിക്കുകയാണെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ചെന്നൈയിലായിരുന്ന മകൾ മീനാക്ഷിയും ഇപ്പോൾ ആലുവയിലെ വീട്ടിലെത്തി. ഇതോടെ ദിലീപും കാവ്യയും മീനാക്ഷിയും ഇളയ കുട്ടി മഹാലക്ഷ്മിയും ദിലീപിന്‍റെ അമ്മയും ലോക്ഡൗണിൽ വീട്ടിൽ അടിച്ചു പൊളിക്കുകയാണ്. സോഷ്യൽ മീഡിയ പോലും വേണ്ടെന്നു വച്ചാണ് താരം കുടുംബത്തോടൊപ്പം സമയം ചിലവിടുന്നത്. 

ലോക് ഡൗൺ പ്രഖ്യാപനത്തിനു മുൻപ് മീനാക്ഷിയെ കേരളത്തിലെത്തിക്കാൻ കഴിഞ്ഞതിനാലാണ് ഈ ഒത്തുചേരൽ. കാവ്യയുമായുള്ള വിവാഹ ശേഷം ആദ്യമായിട്ടാണ് ഇങ്ങനെ എല്ലാവരും വീട്ടിൽ ഒത്തു ചേരുന്നത്. ഭർത്താവും കുട്ടികളും വീട്ടിലായതോടെ കാവ്യ പക്കാ വീട്ടമ്മയായത്രേ. ജോലിക്കാരുണ്ടെങ്കിലും ഭക്ഷണം തയാറാക്കൽ കാവ്യ തന്നെ ഏറ്റെടുത്തിരിക്കുകയാണെന്നാണ് ഇവർ പറയുന്നത്. മക്കളോടും ഭാര്യയോടുമൊപ്പം സമയം ചിലവഴിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ദിലീപ് എന്നുും അടുത്ത വൃത്തങ്ങൾ പറയുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Entertainment

mollywood

Post A Comment: