തിരുവനന്തപുരം: ലോക് ഡൗൺ കാരണം വിവാഹം മുടങ്ങിയ വധൂ വരൻമാർ ഒളിച്ചോടി. രണ്ടു വട്ടം പല കാരണങ്ങളാൽ വിവാഹം മാറ്റി വച്ചതിനു പിന്നാലെയാണ് വിലങ്ങുതടിയായി ലോക് ഡൗൺ എത്തുന്നത്. കന്യാകുമാരി തിങ്കൾ ചന്തയ്ക്ക് സമീപത്തുള്ള ഗ്രാമത്തിലെ 20 വയസുള്ള പെൺകുട്ടിയാണ് പ്രതിശ്രുത വധു. വരൻ നാഗർകോവിളിൽ നിന്നുള്ള 28 കാരനും.
നാലു മാസം മുൻപാണ് രക്ഷിതാക്കൾ ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. മാർച്ച് 25ന് വിവാഹം നടത്താൻ ദിവസം നിശ്ചയിച്ചു. ക്ഷണക്കത്തും തയ്യാറാക്കി. ഇതിനിടെയാണ് കോവിഡ് 19 വ്യാപനവും തുടർന്ന് ലോക്ക് ഡൗണും വന്നത്. ഏപ്രിലിലേക്ക് വിവാഹം മാറ്റി വയ്ക്കാൻ ഇരുവരുടെയും രക്ഷിതാക്കൾ തീരുമാനിച്ചു. ലോക്ക് ഡൗൺ നീട്ടിയതോടെ വിവാഹം വീണ്ടും മാറ്റിവെച്ചു. ഇതിനിടെ ഞായറാഴ്ച്ച വൈകിട്ട് വീടിനടുത്തുള്ള തോട്ടത്തിൽ പോയ പ്രതിശ്രുത വധു വളരെ നേരം കഴിഞ്ഞിട്ടും തിരികെ എത്തിയില്ല. ഇതോടെ വീട്ടുകാർ പല സ്ഥലത്തും തിരക്കി.
ഒടുവിലാണ് മകൾ എഴുതിയ കത്ത് രക്ഷിതാക്കൾക്ക് ലഭിച്ചത്. "നിശ്ചയിച്ച വിവാഹം രണ്ടു പ്രാവിശ്യം മാറ്റി വച്ചത് ഞങ്ങളെ മാനസികമായി വളരെ വിഷമത്തിലാക്കി. ഞാൻ എനിക്കുവേണ്ടി നിശ്ചയിച്ച ആളുമായി പോകുന്നു; എന്ന് കത്തിൽ എഴുതിയിരുന്നു. ഇപ്പോൾ ഇരു വീട്ടുകാരും ഒളിച്ചോടിയ മക്കൾക്കായി തിരച്ചിലിലാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: