www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1979) Idukki (1906) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഗർഭ ധാരണ ശേഷി വർധിപ്പിക്കാൻ വെയിൽ; വന്ധ്യതയ്ക്ക് പരിഹാരമെന്ന് പഠനം

sunlight-increases-fertility-chances-in-women സ്ത്രീയിലെ ഗര്‍ഭധാരണ ശേഷി വര്‍ധിപ്പിയ്ക്കു
Share it:
-sunlight-increases-fertility-chances-in-women
ഗർഭാവസ്ഥയും വെയിലും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ.. ഉണ്ടെന്നാണ് ആരോഗ്യ വിദഗ്‌ദർ പറയുന്നത്. ഗര്‍ഭധാരണ ശേഷി വര്‍ധിപ്പിയ്ക്കുന്ന ബാഹ്യഘടകങ്ങള്‍ ചിലപ്പോള്‍ ആന്തരിക ഘടകങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. 

ഇത്തരത്തില്‍ ഒന്നാണ് സൂര്യപ്രകാശം. സൂര്യപ്രകാശം കൊള്ളുന്നത് ഗര്‍ഭധാരണ ശേഷി വര്‍ധിപ്പിയ്ക്കാനും വന്ധ്യതാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.  

2016 ല്‍ ബെല്‍ജിയന്‍ സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചു നടത്തിയ വെളിപ്പെടുത്തലുകള്‍ കൂടുതല്‍ പ്രാധാന്യം നേടിയതെന്നു പറയാം. 

ഐ.വി.എഫ് നടത്തുന്നതു സംബന്ധിച്ചു നടത്തിയ സൂര്യപ്രകാശവുമായി ബന്ധപ്പെട്ട ചില കേസുകളില്‍ സൂര്യപ്രകാശമേറ്റ സ്ത്രീകളില്‍, ചൂടുള്ള കാലാവസ്ഥയിലുള്ള സ്ത്രീകളില്‍ തണുത്ത, സൂര്യപ്രകാശമില്ലാത്ത സ്ഥലങ്ങളിലെ സ്ത്രീകളേക്കാള്‍ ഐവിഎഫ് വിജയകരമാണെന്നു തെളിഞ്ഞു. ഇതിനാല്‍ തന്നെ ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ ഇതേറെ ഗുണകരമെന്നും തെളിഞ്ഞു. ഇത് സാധാരണ ഗര്‍ഭധാരണത്തിന്‍റെ കാര്യത്തിനും ഗുണകരമെന്നും പഠനങ്ങള്‍ തെളിയിച്ചു.

സൂര്യപ്രകാശം ഏല്‍ക്കുന്നത് വൈറ്റമിന്‍ ഡിയുടെ ഉല്‍പാദനം വര്‍ധിപ്പിയ്ക്കുന്നുണ്ട്. വൈറ്റമിന്‍ ഡി ഗര്‍ഭധാരണ ശേഷിയ്ക്കും പ്രധാനപ്പെട്ടതു തന്നെയാണ്. വൈററമിന്‍ ഡിയുടെ കുറവ് ഗര്‍ഭധാരണ ശേഷി കുറയ്ക്കുന്ന ഒന്നു തന്നെയാണ്. വൈററമിന്‍ ഡി സ്ത്രീയിലെ അണ്ഡത്തിന്‍റെ ഗുണനിലവാരം ഉറപ്പു നല്‍കുമെന്നാണ് പറയപ്പെടുന്നത്. 

-sunlight-increases-fertility-chances-in-women


ഇതു തന്നെയാണ് സൂര്യപ്രകാശം സ്ത്രീയിലെ ഗര്‍ഭധാരണ ശേഷി വര്‍ധിപ്പിയ്ക്കുമെന്ന് ഉറപ്പു വരുത്തുന്ന ഒരു ഘടകം. വൈറ്റമിന്‍ ഡിയുടെ പ്രധാന ഉറവിടമാണ് സൂര്യപ്രകാശം. ബദാം രാവിലെ 11 ന് ഇങ്ങനെ കഴിച്ചാല്‍ ഇരട്ടി ഗുണം.

സൂര്യപ്രകാശം മെലാട്ടനിന്‍ ഉല്‍പാദനത്തെ സഹായിക്കുന്ന ഒന്നാണ്. മെലാട്ടനിന്‍ സ്ത്രീയിലെ ഓവുലേഷന്‍ എന്ന പ്രക്രിയയെ സഹായിക്കുന്ന ഒന്നാണ്. അണ്ഡം ഓവറികളില്‍ നിന്നും പുറത്തു വരുവാന്‍, അണ്ഡോല്‍പാദനം നടത്തുവാന്‍ സഹായിക്കുന്ന ഒന്നാണ് മെലാട്ടനിന്‍ എന്ന ഘടകം. 

അണ്ഡത്തിന്‍റെ ഗുണം മെച്ചപ്പെടുത്തുവാനും ഇതേറെ സഹായിക്കുന്നു. ഇതിനാല്‍ തന്നെ ഈ വിധത്തിലും സൂര്യപ്രകാശം ഏൽക്കുന്നത് സ്ത്രീയിലെ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാകുന്നു. സൂര്യപ്രകാശം ഏല്‍ക്കുന്നത് മെലാട്ടനിന്‍ ഉല്‍പാദനത്തെ സഹായിക്കുന്ന, ഇതു വഴി ഗര്‍ഭധാരണ ശേഷിയും ഉയര്‍ത്തുന്നു. 

രാത്രിയില്‍ നല്ല ഉറക്കത്തിനു സഹായിക്കുന്ന ഒന്നു കൂടിയാണ് മെലാട്ടനിന്‍. ഉറക്കക്കുറവും പരോക്ഷമായി പ്രത്യുല്‍പാദന ശേഷിയെ ബാധിയ്ക്കുന്നു. സ്‌ട്രെസ് വര്‍ധിപ്പിയ്ക്കുന്നു, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു.

ഭൂമിയെ പ്രത്യുല്‍പാദനപരമായി നില നിര്‍ത്തുന്ന ഒന്നാണ് സൂര്യവെളിച്ചം. സസ്യങ്ങള്‍ക്കും വൃക്ഷങ്ങൾക്കും എല്ലാം ജീവനേകുന്ന ഒന്നാണ്. ഇതേ തിയറി തന്നെ മനുഷ്യന്‍റെ കാര്യത്തിലും പ്രവര്‍ത്തിയ്ക്കുന്നു. സൂര്യപ്രകാശം നമ്മെ സന്തോഷിപ്പിയ്ക്കുന്നു. പുറത്ത് ഇറങ്ങി നടക്കുന്നത്, പ്രകൃതിയുമായി അടുത്ത് ഇടപെഴകുന്നത് നമുക്കേറെ സന്തോഷവും നല്ല ഫീലിംഗും നല്‍കുന്നു. 

-sunlight-increases-fertility-chances-in-women


ഒരു ഓവുലേഷന്‍ സൈക്കിളില്‍ വെയില്‍ കൊണ്ടാല്‍ അടുത്ത ഓവം, അതായത് അണ്ഡത്തില്‍ ഇതിന്‍റെ ഗുണനിലവാരം അനുഭവപ്പെടുന്നു. അതായത് ഒരു മാസം കഴിഞ്ഞാലേ ഗുണം ലഭിയ്ക്കൂ. 

ഒരു ഓവുലേഷന്‍ സൈക്കിളില്‍ തുടങ്ങുന്നതിന്‍റെ ഗുണം അടുത്ത സൈക്കിളില്‍ അനുഭവപ്പെടുന്നു. ഇതു പോലെ തന്നെ നേരിട്ടു സൂര്യപ്രകാശം, കടുത്ത വെയില്‍ ഏല്‍ക്കണമെന്നില്ല. അള്‍ട്രാവയലറ്റ് രശ്‌മികളിൽ നിന്നും സംരക്ഷണം നേടാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിയ്ക്കുക.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Health

Post A Comment:

Portable Mini Air Cooler Fan with LED Light